കേരളം

kerala

ETV Bharat / state

കാലാവസ്ഥയും ഉല്പാദനവും ചതിച്ചു: പച്ചക്കറി വില റോക്കറ്റ് പോലെ... - vegitable price

സംസ്ഥാനത്ത് സവാള ഉൾപ്പടെയുള്ള പച്ചക്കറികളുടെ വില കുതിക്കുന്നു. ചെറിയ ഉള്ളിക്കും സവാളക്കുമാണ് സാധാരണക്കാരന്‍റെ കൈപൊള്ളുന്ന തരത്തില്‍ വില കുതിച്ചുയര്‍ന്നിരിക്കുന്നത്.

പച്ചക്കറി വില വർദ്ധന  പച്ചക്കറി വില  സംസ്ഥാനത്ത് പച്ചക്കറി വില കൂടുന്നു  കോട്ടയം  festival season kerala  vegitable price  price rise
9364605കാലാവസ്ഥയും ഉല്‍പ്പാദനവും ചതിച്ചു: പച്ചക്കറി വില റോക്കറ്റ് പോലെ...

By

Published : Oct 30, 2020, 2:49 PM IST

Updated : Oct 30, 2020, 8:33 PM IST

കോട്ടയം:കാരറ്റിന്‍റെ മധുരം പോയി... ചെറിയ ഉള്ളിയും സവാളയും കരയിക്കും... ചെറിയ ഉള്ളി വില 100 കടന്നു. കാരറ്റിനും വെളുത്തുള്ളിക്കും 90 രൂപ, സവാളക്ക് 70. കഴിഞ്ഞയാഴ്‌ച നവരാത്രി ആഘോഷിച്ച മലയാളി പച്ചക്കറിക്ക് കൊടുത്തത് പൊള്ളുന്ന വില. ബീൻസ്, കാരറ്റ് തുടങ്ങിയവയുടെ വില 100 രൂപയില്‍ നിന്നാണ് 90 എത്തിയത്. തക്കാളി, ഉരുളക്കിഴങ്ങ്, കൂർക്ക, ഇഞ്ചി, വെണ്ടക്ക എന്നിവയ്ക്കും വില ഉയർന്നു തന്നെ. ഉല്പാദനം കുറഞ്ഞതും, പ്രതികൂല കാലവസ്ഥയുമാണ് പച്ചക്കറി വില ഉയരാനുള്ള കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.

കാലാവസ്ഥയും ഉല്‍പ്പാദനവും ചതിച്ചു: പച്ചക്കറി വില റോക്കറ്റ് പോലെ...

എന്നാൽ ഉത്സവ സീസണുകളില്‍ വിപണിയിലുണ്ടാക്കുന്ന കൃത്രിമ വില കയറ്റമാണ് ഇത്തവണയും ഉണ്ടായിട്ടുള്ളതെന്നും വാദമുണ്ട്. പൂഴ്ത്തിവയ്പ്പും വിലക്കയറ്റത്തിന് കാരണമായി. വിപണിയില്‍ സർക്കാർ ഇടപെടല്‍ കുറഞ്ഞതും സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പ് പച്ചക്കറി സംഭരണം കുറച്ചതും വിലക്കയറ്റത്തിന് കാരണമാണ്. കൊവിഡ് വ്യാപനത്തില്‍ ജനം പൊറുതിമുട്ടുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ പച്ചക്കറി വില വർദ്ധനവ് സാധാരണക്കാർക്ക് വലിയ ആഘാതമാണ്.

വിലവർധനവ് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ പച്ചക്കറികൾക്ക് തറവില നിശ്ചയിച്ചത് കർഷകന് ആശ്വാസം നൽകുന്നെങ്കിലും വിപണിയിൽ ഉല്പന്നത്തിന്‍റെ വില തറവിലയിലും താഴെയെത്തുന്നത് വ്യാപാരികൾക്കും ഇടനിലക്കാർക്കും അമിതലാഭം ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. നിലവിലെ വില വർധന ഏതാനും മാസങ്ങൾ കൂടി തുടരുമെന്നാണ് വിലയിരുത്തല്‍. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതല്‍ പച്ചക്കറി എത്തിയാല്‍ വില താഴുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ഉപഭോക്താക്കളും. ദീപാവലി, ക്രിസ്‌മസ് ആഘോഷങ്ങൾ വരുമ്പോൾ പച്ചക്കറിക്ക് വീണ്ടും വില ഉയരും. വില പിടിച്ച് നിർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

Last Updated : Oct 30, 2020, 8:33 PM IST

ABOUT THE AUTHOR

...view details