കേരളം

kerala

ഗര്‍ഭിണിയുടെ മരണം; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

By

Published : Aug 22, 2021, 3:36 PM IST

ചികിത്സയിലിരിക്കെ യുവതി മരിക്കാനിടയാക്കിയ കാരണം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനാലാണെന്നാണ് പാലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ വാദം.

Pregnant woman died in Kottayam private hospital  Relatives filed complaint against authorities  Pregnant woman  കോട്ടയത്ത് ഗര്‍ഭിണിയുടെ മരണം  സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍  മഹിമ മാത്യു  മരണത്തിന് കാരണം കൊവിഡ് വാക്‌സിനേഷൻ  കോട്ടയം വാര്‍ത്ത  ഗര്‍ഭിണിയുടെ മരണം  death of a pregnant woman
കോട്ടയത്ത് ഗര്‍ഭിണിയുടെ മരണം: സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

കോട്ടയം: പാലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഗര്‍ഭിണിയുടെ മരണത്തില്‍ പരാതിയുമായി ബന്ധുക്കൽ രംഗത്ത്. മഹിമ മാത്യുവിന്‍റെ മരണത്തിന് കാരണം കൊവിഡ് വാക്‌സിനേഷൻ ആകാമെന്ന് ആശുപത്രി നൽകിയ മരണ സർട്ടിഫിക്കറ്റിൽ പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് മഹിമയുടെ കുടുംബം ആരോഗ്യമന്ത്രിയ്ക്ക്‌ പരാതി നൽകിയത്. ഓഗസ്റ്റ് ആറാം തിയതിയാണ് മഹിമ മാത്യു ഗര്‍ഭപരിശോധന നടത്തുന്നതിന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. അതേദിവസമാണ് യുവതി മരങ്ങാട്ടുപള്ളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.

ഓഗസ്റ്റ് 11 മുതൽ ആരോഗ്യപ്രശ്‌നം നേരിട്ടു

സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് നിർദേശിച്ചത് അനുസരിച്ചാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് മഹിമയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. പരിശോധനയില്‍ മഹിമ ഏഴാഴ്ച ഗർഭിണിയാണെന്ന് സ്ഥിരികരിച്ചു. മരുന്നുകൾ കഴിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതിയ്‌ക്ക് ഓഗസ്റ്റ് 11 മുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.

13-ന് സ്വകാര്യ ആശുപത്രിയിലെത്തി വീണ്ടും പരിശോധനയ്‌ക്ക് വിധേയമായി. മുന്‍പ് ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് അവധിയായിരുന്നതിനാൽ മറ്റൊരു ഡോക്‌ടറെ ആണ് കണ്ടത്. ഈ ഡോക്‌ടര്‍ ഗ്യാസ് ട്രബിളിനുള്ള മരുന്ന് നൽകി മടക്കി അയക്കുകയാണ് ചെയ്തത് എന്ന് ബന്ധുക്കൾ പറയുന്നു.

മരണം സംഭവിച്ചത് 20-ാം തിയ്യതി

14 -ാം തിയ്യതി ആശുപത്രിയിലെത്തി ന്യൂറോളജി വിഭാഗത്തിൽ അടക്കം പരിശോധന നടത്തി. 15-ാം തിയ്യതി തലവേദന രൂക്ഷമായതോടെ അഡ്‌മിറ്റ് ചെയ്തു. അരമണിക്കൂറിന് ശേഷം ബോധംപൂർണമായി നഷ്ടപ്പെട്ടു. സ്ഥിതി കൂടുതൽ വഷളായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. 20-ാം തിയ്യതി വൈകുന്നേരത്തോടെ മരണം സംഭവിച്ചു.

ആശുപത്രി അധികൃതര്‍ നൽകിയ മരണ സർട്ടിഫിക്കറ്റിൽ തലച്ചോറിലെ രക്തസ്രാവവും പുറമെ, കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചതിനാല്‍ പാർശ്വഫലങ്ങളുമാണ് മരണ കാരണമെന്നാണ് പറയുന്നത്. ആശുപത്രിയുടെ ചികിത്സയിൽ തൃപ്തിയില്ല എന്ന് ആരോഗ്യ മന്ത്രിയ്ക്ക്‌ നൽകിയ പരാതിയിൽ ബന്ധുക്കൾ ഉന്നയിച്ചു.

മരണകാരണം രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തുടക്കം, മുതൽ മറ്റൊരു ആശുപത്രിയിലും പോകാതെ ഇവിടെ തന്നെയാണ് ചികിത്സ നൽകിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഇ-മെയിൽ വഴി ആരോഗ്യമന്ത്രിയ്‌ക്ക് നൽകിയ പരാതിയിൽ ബന്ധുക്കൾ ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തി. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ പ്രാഥമികനിഗമനം.

കൊവിഡ് വാക്‌സിനേഷൻ മരണത്തിന് കാരണമാകാമെന്ന് ആശുപത്രിയുടെ നിലപാടാണ് ഇതിൽ ശ്രദ്ധേയം. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ നടത്തുന്ന പരിശോധനകൾ നിർണായകമാണ്. മഹിമയ്ക്ക്‌ ജന്മനാ ഒരു കാലില്ല. നാലുമാസം മുൻപാണ് മഹിമയുടെ വിവാഹം കഴിഞ്ഞത്.

ALSO READ:മലപ്പുറത്ത് സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ് ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ABOUT THE AUTHOR

...view details