കോട്ടയം: പാലാ മുരിക്കുംപുഴയില്‍ വയോധികയുടെ വീട്ടിലെ കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ചു മലിനപ്പെടുത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുരിക്കുംപുഴ 14-ാം വാര്‍ഡില്‍ കല്ലാനിക്കുന്നേല്‍ രമയുടെ വീട്ടിലെ കിണറ്റിലാണ് സാമൂഹ്യവിരുദ്ധര്‍ മണ്ണെണ്ണ കലര്‍ത്തിയത്.
കിണറ്റില്‍ മണ്ണെണ്ണയൊഴിച്ചു: മലിനമാക്കിയത് ഇരുപതോളം കുടുംബങ്ങളുടെ ആശ്രയം - pala
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുരിക്കുംപുഴ 14-ാം വാര്‍ഡില്‍ കല്ലാനിക്കുന്നേല്‍ രമയുടെ വീട്ടിലെ കിണറ്റിലാണ് സാമൂഹ്യവിരുദ്ധര്‍ മണ്ണെണ്ണ കലര്‍ത്തിയത്.
വീട്ടുമുറ്റത്തെ കിണറ്റില്‍ മണ്ണെണ്ണയൊഴിച്ച് ക്രൂരത
സമീപത്തെ ഇരുപതോളം കുടുംബങ്ങള്‍ ഈ കിണറ്റില്‍ നിന്നും വെള്ളമെടുത്താണ് ഭക്ഷണം പാകം ചെയ്യുന്നതിനും കുടിക്കുന്നതിനും ഉപയോഗിച്ചിരുന്നത്. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക്, കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം എന്നിവരും സ്ഥലത്തെത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കുമെന്ന് വീട്ടമ്മ പറഞ്ഞു.