റിസോർട്ട് നിർമാണത്തിന്‍റെ പേരിൽ സ്വകാര്യവ്യക്തി റോഡും ഓടയും അടച്ചതായി പരാതി. കോട്ടയം മണിപ്പുഴയിലാണ് സംഭവം. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭവുമായി രംഗത്തെത്തി.
പൊതുവഴിയും ഓടയും അടച്ചതായി പരാതി - RESORT
നാട്ടകം പഞ്ചായത്തിന്‍റെ ഭാഗമായ പ്രദേശം പിന്നീട് കോട്ടയം നഗരസഭയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതാണ്. പഞ്ചായത്ത് ആയിരിക്കുമ്പോൾ തന്നെ ഈ റോഡ് പൊതുവഴി ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
വർഷങ്ങളായി ആളുകൾ ഉപയോഗിച്ചു വന്ന വഴിയാണ് അടുത്തകാലത്ത് റോഡിനിരുവശവുമുള്ള സ്ഥലങ്ങൾ വാങ്ങിയ വ്യക്തി അടച്ചത്. തന്‍റെ വസ്തുവിന്‍റെ ഭാഗമാണ് വഴിയെന്നാണ് ഇയാളുടെ വാദം. എന്നാൽ റോഡ് നഗരസഭയുടെതാണെന്നും 2015 ൽ നഗരസഭയുടെ ഫണ്ടുപയോഗിച്ച് റോഡിൽ ടാറിംഗ് നടത്തിയിട്ടുള്ളതാണെന്നും പ്രദേശവാസികൾ പറയുന്നു. നാട്ടകം പഞ്ചായത്തിന്‍റെ ഭാഗമായ പ്രദേശം പിന്നീട് കോട്ടയം നഗരസഭയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതാണ്. പഞ്ചായത്ത് ആയിരിക്കുമ്പോൾ തന്നെ ഈ റോഡ് പൊതുവഴി ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് പൊതുവഴി അടച്ചതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ മാർച്ച് നടത്തിയിരുന്നു. തുടർന്ന് റോഡിലിറക്കി ഇട്ടിരുന്ന നിർമാണസാമഗ്രികൾ പ്രതിഷേധക്കാർ തന്നെ റോഡിൽ നിന്നും നീക്കുകയായിരുന്നു. പ്രദേശത്ത് കുടികിടപ്പിലൂടെ സ്ഥലം ലഭിച്ച വീട്ടമ്മയുടെ സ്ഥലം സ്വന്തമാക്കാനായി സ്വകാര്യവ്യക്തി ശ്രമിച്ചിരുന്നതായും ആക്ഷേപമുണ്ട്.