കേരളം

kerala

ETV Bharat / state

ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിൽ പ്രതിഷേധിച്ച് പോസ്റ്ററുകൾ - Ettumanoor seat

കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകൾ ജോസഫിന് നൽകാനുള്ള നീക്കത്തിൽ കോൺഗ്രസ് യൂത്ത് കോൺഗ്രസ് എതിർപ്പുണ്ടാക്കിയിട്ടുണ്ട്

ഏറ്റുമാനൂർ സീറ്റ്  ജോസഫ് വിഭാഗം  പോസ്റ്ററുകൾ  Poster  Ettumanoor seat  Joseph faction
ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിൽ പ്രതിഷേധിച്ച് പോസ്റ്ററുകൾ

By

Published : Mar 9, 2021, 12:13 PM IST

കോട്ടയം:ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകുന്നതിൽ പ്രതിഷേധിച്ച് ഏറ്റുമാനൂർ ടൗണിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നാണ് പോസ്റ്ററിൽ പറയുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകുന്നതിൽ യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകൾ ജോസഫിന് നൽകാനുള്ള നീക്കവും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എതിർപ്പിന് കാരണമായിട്ടുണ്ട്. ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂരിൽ സീറ്റ് കൊടുത്താൽ പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ എന്നിവരിൽ ആരെങ്കിലുമാകും സ്ഥാനാർഥി.

ABOUT THE AUTHOR

...view details