കേരളം

kerala

ETV Bharat / state

ചങ്ങനാശ്ശേരിയില്‍ ഹർത്താലിനിടെ വ്യാപക ആക്രമണം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിൽ - ചങ്ങനാശ്ശേരി

ഇന്നലെ (23.09.2022) നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ചങ്ങനാശ്ശേരി ടൗണിലും റിലയൻസിന്‍റ് ളായിക്കാട് ഷോറൂമിലും ആക്രമണം നടത്തിയ പ്രവര്‍ത്തകരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റു ചെയ്‌തത്. കോട്ടയം ജില്ലയില്‍ 20 കേസുകളിലായി 94 പേരെ അറസ്റ്റ് ചെയ്‌തു. 77 പേരെ കരുതൽ തടങ്കലിൽ ആക്കി

Widespread attack during hartal  Popular Front activists arrested in Changanassery  Popular Front  Popular Front activists  Changanassery  ഹർത്താലിനിടെ വ്യാപക ആക്രമണം  പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിൽ  പോപ്പുലര്‍ ഫ്രണ്ട്  ചങ്ങനാശ്ശേരി  കോട്ടയം
ചങ്ങനാശ്ശേരിയില്‍ ഹർത്താലിനിടെ വ്യാപക ആക്രമണം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിൽ

By

Published : Sep 24, 2022, 7:45 AM IST

കോട്ടയം: സംസ്ഥാന വ്യാപകമായി വെള്ളിയാഴ്‌ച (23.09.2022) നടന്ന ഹർത്താലിനിടെ ആക്രമണം നടത്തിയവരെ പൊലീസ് അറസ്റ്റു ചെയ്‌തു. ചങ്ങനാശ്ശേരി ടൗണിലും റിലയൻസിന്‍റ് ളായിക്കാട് ഷോറൂമിലും ആക്രമണം നടത്തിയവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. ടൗണിൽ പ്രകടനം നടത്തുന്നതിനിടെ പെരുന്ന ബസ് സ്റ്റാന്‍ഡില്‍ നിന്നിരുന്ന മറ്റൊരു പാർട്ടിയുടെ കൊടിമരം നശിപ്പിച്ചതിനാണ് തൃക്കൊടിത്താനം മൂശാരിപറമ്പിൽ വീട്ടിൽ മുഹമ്മദ് അഷ്‌കർ അറസ്റ്റിലായത്.

ചങ്ങനാശ്ശേരിയിലെ പ്രകടനവും ജാഥയും കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ തിരികെ പോകുന്ന വഴി ളായിക്കാട് ഭാഗത്ത് തുറന്ന് പ്രവർത്തിച്ചിരുന്ന റിലയൻസിന്‍റെ മാളിൽ കയറി അക്രമം നടത്തുകയും സാധന സാമഗ്രികൾ നശിപ്പിച്ച് ഷോപ്പ് അടപ്പിക്കുകയും മാനേജരെ ഉപദ്രവിക്കുകയും ചെയ്‌ത കേസിലാണ് മറ്റുപ്രതികളായ പായിപ്പാട് പള്ളിക്കച്ചിറ പുതുപ്പറമ്പിൽ വീട്ടിൽ അൻസാരി, റിയാസ് മൻസിലില്‍ റിയാസ്, കുറ്റപ്പുഴ ബിലീവേഴ്‌സ് ആശുപത്രിക്കു സമീപം കൊച്ചിമണ്ണിതടത്തിൽ വീട്ടിൽ ഹസീഫ് ഹസൻ, കുറ്റപ്പുഴ വാരിക്കാട് ഭാഗത്ത് കരിഞ്ഞാലിക്കുളം വീട്ടിൽ യാസിം നൗഷാദ്, തിരുവല്ല കുറ്റപ്പുഴ സമീർ, പായിപ്പാട് പാലക്കൊട്ടാൽ പ്ലാമൂട്ടിൽ റിസാഫ് രാജ എന്നിവരെ അറസ്റ്റ് ചെയ്‌തത്.

ഹർത്താലിൽ കർശന നടപടി സ്വീകരിച്ച് കോട്ടയം ജില്ല പൊലീസ്:ഹർത്താലിനോട് അനുബന്ധിച്ച് കോട്ടയം ജില്ലയിൽ സംഘർഷം സൃഷ്‌ടിച്ചതിന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 20 കേസുകളിലായി 94 പേരെ അറസ്റ്റ് ചെയ്‌തു. അക്രമസംഭവങ്ങൾ തടയുന്നതിന്‍റെ ഭാഗമായി 77 പേരെ കരുതൽ തടങ്കലിൽ ആക്കി നിയമ നടപടി സ്വീകരിക്കുകയും ചെയ്‌തിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ആക്രമണം നടത്തിയതിനും മറ്റു പൊതുമുതലുകൾ നശിപ്പിച്ചതിനും പൊതുഗതാഗതം തടസപ്പെടുത്തുക, സ്വകാര്യ സ്ഥാപനങ്ങള്‍ ആക്രമിക്കുക, യാത്രക്കാർക്കും ബസ് ഡ്രൈവർമാർക്കും പരിക്കേല്‍പ്പിക്കുക തുടങ്ങിയ കേസുകൾക്കാണ് ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്‌തത്.

ഹർത്താലിന്‍റെ ഭാഗമായി ജില്ലയിൽ 1500ളം പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. പൊലീസ് ശക്തമായ മുൻകരുതൽ സ്വീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ മറ്റു സംഘർഷങ്ങൾ ഉണ്ടാകാതിരുന്നതെന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.

Also Read: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; വ്യാപക അക്രമം, 170 പേര്‍ അറസ്‌റ്റിൽ, 157 കേസുകൾ

ABOUT THE AUTHOR

...view details