കോട്ടയം:പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ടോമി കല്ലാനി നാമനിർദേശ പത്രിക സമർപ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പി.സി ജോര്‍ജ്ജ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത് എല്‍ഡിഎഫ് വോട്ടുകൊണ്ടാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. അപ്പോള്‍ ആ വോട്ടൊക്കെ എവിടെപോയെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ടോമി കല്ലാനി പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകരുടെ എല്ലാ വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് തന്നെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ടോമി കല്ലാനി നാമനിർദേശ പത്രിക സമർപ്പിച്ചു - Poonjar UDF candidate Adv. Tommy Kallani
യുഡിഎഫ് പ്രവര്‍ത്തകരുടെ എല്ലാ വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് തന്നെ ലഭിക്കുമെന്നും ടോമി കല്ലാനി പറഞ്ഞു.
ജോര്‍ജ്ജും എല്‍ഡിഎഫും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കഴിഞ്ഞ തവണ ജോര്‍ജ്ജ് ജയിക്കാനുള്ള സാഹചര്യമുണ്ടായക്കിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇത് തന്നെ സംഭവിച്ചു. എന്നാല്‍ ജനപ്രതിനിധികളുടെ എണ്ണം നോക്കിയാല്‍ യുഡിഎഫാണ് മുന്നിലെന്നും ടോമി കല്ലാനി പറഞ്ഞു. ഇത്രയേറെ ആവേശത്തോടെ കോണ്‍ഗ്രസിനെ ഏറ്റെടുത്ത കാലമുണ്ടായിട്ടില്ല. വലിയ ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എത്തുന്നത്. വികസന മുരടിപ്പാണ് ഏറ്റവും വലിയ പ്രചാരണവിഷയമെന്നും അദ്ദേഹം പറഞ്ഞു .
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ താലൂക്ക് ആശുപത്രി എത്തിക്കുമെന്നും വാഗമണ്‍ റോഡ് പുനരുദ്ധാരണം, വാഗമണ്ണില്‍ ടൂറിസം പദ്ധതികള്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെയും മതങ്ങളെയും തമ്മിലടിപ്പിക്കുന്നവരെ ജനം തിരിച്ചറിയുമെന്നും ടോമി കല്ലാനി കൂട്ടിച്ചേര്‍ത്തു.