കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മാങ്ങ മോഷ്‌ടിച്ച കേസിലെ ഒത്തുതീർപ്പ് അപേക്ഷ കാഞ്ഞിരപ്പള്ളി കോടതി അംഗീകരിച്ചു. ഇതേത്തുടർന്ന് ഐപിസി 379 പ്രകാരമുള്ള മോഷണ കേസിൽ പൊലീസ് തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു.
പൊലീസുകാരന്‍റെ മാങ്ങ മോഷണം; കേസ് ഒത്തുതീർപ്പ് അപേക്ഷ അംഗീകരിച്ച് കോടതി - കാഞ്ഞിരപ്പള്ളി കോടതി
മാങ്ങ മോഷണക്കേസ് ഒത്തുതീർപ്പ് അപേക്ഷ കാഞ്ഞിരപ്പള്ളി കോടതി അംഗീകരിച്ചതിനെ തുടർന്ന് ഐപിസി 379 പ്രകാരമുള്ള മോഷണ കേസിൽ പൊലീസ് തുടർ നടപടികൾ അവസാനിപ്പിച്ചു.
കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച റിപ്പോർട്ട് പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് ഒത്തുതീർപ്പാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള അപേക്ഷ കാഞ്ഞിരപ്പള്ളി കോടതി അംഗീകരിക്കുകയായിരുന്നു.
സെപ്‌റ്റംബർ 30നാണ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴി ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷിഹാബ് വഴിയരികിലെ കടയിൽ നിന്ന് മാമ്പഴം മോഷ്‌ടിച്ചത്. കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നെങ്കിലും ഒളിവില്‍ പോയ ഷിഹാബിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.