കോട്ടയം: കുറുവ സംഘത്തെക്കുറിച്ച് ആളുകളിൽ ഭീതി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഡി ശിൽപ. കുറുവ സംഘത്തെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ അത് അവസാനിപ്പിക്കണം. ആളുകളിൽ ഭീതി പരത്തുന്നത് ആശ്വാസ്യമല്ല.
കോട്ടയത്ത് ചിലയിടങ്ങളിൽ മോഷണ ശ്രമങ്ങൾ നടന്നുവെന്നത് ശരിയാണ്. എന്നാലിത് നടത്തിയത് കുറുവ സംഘമാണെന്ന് പൊലീസിന് ഉറപ്പ് ലഭിച്ചിട്ടില്ല. നിലവിൽ കുറുവ സംഘം ജയിലാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും പൊലീസ് മേധാവി പറഞ്ഞു.