കോട്ടയം :പോക്സോ കേസ് ഇരകളായ ഒമ്പത് പെൺകുട്ടികളെ തിങ്കളാഴ്ച ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. ശിശുക്ഷേമ സമിതിയാണ് മഹിള സമഖ്യ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്‌തത്. ഇതുസംബന്ധിച്ച് സൊസൈറ്റിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചകളുണ്ടായി എന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നും വനിത ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ക്ക് റിപ്പോർട്ട് നല്‍കി.
പോക്സോ കേസ് ഇരകളായ പെണ്‍കുട്ടികളെ കാണാതായ സംഭവം : ഷെൽട്ടർ ഹോമിനെതിരെ നടപടിക്ക് ശുപാര്‍ശ - മഹിളാ സമഖ്യ സൊസൈറ്റി
പോക്സോ കേസ് ഇരകളായ ഒമ്പത് പെൺകുട്ടികളെ കോട്ടയത്തെ മഹിള സമഖ്യ സൊസൈറ്റിയുടെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്‌ത് ശിശുക്ഷേമ സമിതി
പോക്സോ കേസ് ഇരകളായ പെണ്‍കുട്ടികളെ കാണാതായ സംഭവം; ഷെൽട്ടർ ഹോമിനെതിരെ നടപടിക്ക് ശുപാര്‍ശ
സംസ്ഥാന വനിത ശിശു വകുപ്പിന്‍റെ കീഴിലുള്ള ഷെൽട്ടർ ഹോമിന്‍റെ നടത്തിപ്പ് മഹിള സമഖ്യ സൊസൈറ്റിക്കാണ്. അതേസമയം താമസിച്ചിരുന്ന പെൺകുട്ടികളെ ഇവിടെ നിന്നും മാറ്റിയിരുന്നു. മാത്രമല്ല പെൺകുട്ടികൾ ഇവിടെ സുരക്ഷിതരല്ലെന്നും റിപ്പോർട്ടിലുണ്ട്.