കേരളം

kerala

ETV Bharat / state

പ്ലസ്‌ടു മൂല്യനിര്‍ണയം; പാലായില്‍ ക്യാമ്പ്‌ ബഹിഷ്‌കരിച്ച് അധ്യാപകര്‍ - അധ്യാപകരുടെ പ്രതിഷേധം പ്ലസ്‌ടു മൂല്യനിര്‍ണയം

പോരായ്‌മകള്‍ പരിഹരിച്ച്, അധ്യാപകര്‍ തയ്യാറാക്കിയ ഉത്തരസൂചിക നല്‍കാതിരുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്നും അധ്യാപക സംഘടന.

plus two evaluation crisis  teachers protest kottayam  pala plus two evaluation camp protest  പ്ലസ്‌ടു മൂല്യനിര്‍ണയ ബഹിഷ്‌കരണം  അധ്യാപകരുടെ പ്രതിഷേധം പ്ലസ്‌ടു മൂല്യനിര്‍ണയം  അധ്യാപകര്‍ കോട്ടയം പ്രതിഷേധം
പ്ലസ്‌ടു മൂല്യനിര്‍ണയം; പാലയില്‍ ക്യാമ്പ്‌ ബഹിഷ്‌കരിച്ച് അധ്യാപകര്‍

By

Published : Apr 30, 2022, 7:01 PM IST

കോട്ടയം: പാലായില്‍ പ്ലസ്‌ടു മൂല്യനിര്‍ണയ ക്യാമ്പ്‌ ബഹിഷ്‌കരിച്ച് അധ്യാപകര്‍. ഇതോടെ പരീക്ഷ മൂല്യനിര്‍ണയം വീണ്ടും പ്രതിസന്ധിയിലായി. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത കെമിസ്ട്രി അധ്യാപകർ തയ്യാറാക്കി ഹയര്‍ സെക്കന്‍ഡറി ജോ.ഡയറക്‌ടര്‍ക്ക് നല്‍കിയ ഉത്തര സൂചിക ഒഴിവാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

പ്ലസ്‌ടു മൂല്യനിര്‍ണയം; പാലയില്‍ ക്യാമ്പ്‌ ബഹിഷ്‌കരിച്ച് അധ്യാപകര്‍

ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതായിരുന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകരില്‍ നിന്നും ഉത്തരസൂചിക ശേഖരിച്ചത്. എന്നാല്‍ പരീക്ഷയ്ക്ക് ചോദ്യം തയാറാക്കിയ അധ്യാപകന്‍ നല്‍കിയ ഉത്തര സൂചിക അനുസരിച്ച് മൂല്യനിര്‍ണയം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷന്‍ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. ഇത് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

ചില ചോദ്യങ്ങള്‍ക്ക് ഇക്ക്വേഷനോ വിവരണമോ എഴുതിയാല്‍ മതിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ ഉത്തര സൂചിക പ്രകാരം ഇക്ക്വേഷനും വിവരണവും ഒരുമിച്ച് എഴുതിയാല്‍ മാത്രം മുഴുവന്‍ മാര്‍ക്ക് കൊടുത്താല്‍ മതിയെന്നാണ് അറിയിച്ചത്.

Also Read: പ്ലസ് ടു മൂല്യനിർണയം: ക്യാമ്പുകള്‍ വീണ്ടും ബഹിഷ്‌കരിച്ച് അധ്യാപകർ

ഇതിനെ അടിസ്ഥാനമാക്കി മൂല്യനിര്‍ണയം നടത്തിയാല്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും പരാജയപ്പെടുമെന്നും അധ്യാപകര്‍ പറഞ്ഞു. അധ്യാപകര്‍ തയ്യാറാക്കി നല്‍കിയ ഉത്തരസൂചികകള്‍ ക്യാമ്പുകളില്‍ നല്‍കാതിരുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പോരായ്‌മകള്‍ പരിഹരിച്ച് മൂല്യനിര്‍ണയം നടത്തണമെന്നും അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details