കോട്ടയം: കോട്ടയം-കോടിമത നാലുവരി പാതയ്ക്ക് നടുവിലെ ഡിവൈഡറുകള്‍ കാടുമൂടിക്കിടക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും പാതയിലെ ഡിവൈഡറുകളിൽ വളർന്ന കാട് പൂർണമായും നീക്കാൻ അധികൃതർ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം നാലുവരി പാതയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കേ മരിച്ചിരുന്നു.
അപകടങ്ങള്‍ക്ക് വഴിയൊരുക്കി ഡിവൈഡറിലെ കാടുകള്‍ - plants growing in divider
ഡിവൈഡറിന് മധ്യേയുള്ള ഭാഗത്ത് കൂടി വരുന്ന വാഹനയാത്രക്കാർക്ക് പാതയുടെ മറുവശത്ത് കൂടി വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തതാണ് അകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം
ഡിവൈഡറിലെ കാടുകൾ അപകട സാധ്യത വർധിപ്പിക്കുന്നു
ഡിവൈഡറുകള്‍ കാട് മൂടിക്കിടക്കുന്നതിനാല്‍ പാതയുടെ മറുവശത്ത് നിന്നും വരുന്ന വാഹനങ്ങളെ കാണാന്‍ സാധിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. അപകടത്തിന് ശേഷം ഡിവൈഡറിലെ ഏതാനും ഭാഗത്തെ കാടുകൾ മാത്രം വെട്ടി തെളിച്ചു. എന്നാൽ പലയിടത്തും പുല്ലുകളും ചെടികളും ഉയരത്തിൽ വളർന്നു നിൽക്കുകയാണ്. അപകടങ്ങൾ തുടർക്കഥയായിട്ടും അത് ഒഴിവാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
Last Updated : Nov 29, 2019, 9:45 AM IST