കോട്ടയം:പി.സി ജോർജിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയും മത ഭീകരവാദ നേതാക്കൻമാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി ദേശിയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. ഇന്ന് (മെയ് 1) രാവിലെ പി.സി ജോർജിന്‍റെ വസതി സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന.
പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള മത ഭീകരവാദ നേതാക്കന്മാർക്ക് മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്നലെ രാത്രി തന്നെ പൊലീസ് അദ്ദേഹത്തിന്‍റെ വസതിക്ക് ചുറ്റും താവളമുറപ്പിച്ചിരുന്നു. പുലർച്ചെ പൊലീസ് വീട് വളയുകയും ചെയ്‌തു.
പി.സി ജോർജിന്‍റെ അറസ്റ്റ് മത നേതാക്കന്മാരുമായുള്ള ധാരണയോടെ: പി.കെ കൃഷ്‌ണദാസ് ALSO READ:പി.സി ജോര്‍ജിന്‍റെ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന: വി.ഡി സതീശൻ
35 വർഷം എംഎൽഎ ആയിരുന്ന പി.സി ജോർജിനെ കൊടുംകുറ്റവാളിയെ പോലെയാണ് അറസ്റ്റ് ചെയ്‌തത്. പി.സി ജോർജ് ഒരു വർഗീയ കലാപത്തിലും പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ ചെയ്‌തിട്ടില്ല. പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ കാണിച്ച താൽപര്യത്തിന്‍റെ പകുതി ഉണ്ടായിരുന്നെങ്കിൽ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ പിടികൂടാമായിരുന്നുവെന്നും കേരളത്തിൽ നടന്ന അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ തടയാമായിരുന്നുവെന്നും കൃഷ്‌ണദാസ് പറഞ്ഞു.
കേരളത്തിൽ അടുത്ത കാലത്തായി ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തെ വെല്ലുവിളിക്കുന്ന പ്രസംഗങ്ങൾ ഉണ്ടായിട്ടും മുസ്‌ലിങ്ങളുടെ പേരിൽ ഒരു പെറ്റി കേസ് എടുക്കാൻ പോലും മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞില്ലെന്നും കൃഷ്‌ണദാസ് കുറ്റപ്പെടുത്തി.