കേരളം

kerala

ETV Bharat / state

ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി ; ഔദ്യോഗിക പക്ഷം ആരെന്ന് തെളിഞ്ഞുവെന്ന് പി.ജെ ജോസഫ് - kerala congress

ഔദ്യോഗിക പക്ഷം തങ്ങളാണെന്നാവര്‍ത്തിച്ച് പി.ജെ ജോസഫ്

പി.ജെ ജോസഫ്  കേരളാ കോൺഗ്രസ്  ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി  pj joseph  p j joseph latest news  kerala congress  kerala congress latest news
കേരളാ കോൺഗ്രസ് പി.ജെ ജോസഫ്

By

Published : Dec 1, 2019, 5:37 AM IST

Updated : Dec 1, 2019, 6:12 AM IST

കോട്ടയം: പഞ്ചായത്ത് തലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനുണ്ടായ തിരിച്ചടിയിലൂടെ ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് തെളിഞ്ഞുവെന്ന് പി.ജെ ജോസഫ്. കാസർകോട് ജില്ലയിലെ ബളൽ പഞ്ചായത്തിലും പാലായിൽ അയലകുന്നം പഞ്ചായത്തിലെയും ഉപതെരഞ്ഞെടുപ്പുകളിൽ ജോസ് കെ മാണി സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം അനുവദിച്ചിരുന്നില്ല. പകരം ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുകയും ചെയ്‌തിരുന്നു.


ഭരണഘടന പ്രകാരം പാർട്ടിയുടെ അധികാരം വർക്കിംഗ് ചെയർമാനിൽ നിക്ഷിപ്‌തമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നതിന് തുല്യമാണ് ചിഹ്നം അനുവദിക്കപ്പെടാതെ പോയതെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം.

Last Updated : Dec 1, 2019, 6:12 AM IST

ABOUT THE AUTHOR

...view details