കേരളം

kerala

ETV Bharat / state

പാലായില്‍ സ്ഥാനാര്‍ഥി പ്രവചനവുമായി പി.ജെ.ജോസഫ് - PJ Joseph

പാലായിലെ ഇടത് എം.എൽ.എ ആയ മാണി സി കാപ്പൻ വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പാലായിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് പി.ജെ ജോസഫിൻ്റെ പാലായിലെ പ്രവചനമെന്നത് ശ്രദ്ധേയം

പാലായിൽ സ്ഥാനാർഥിയെ പ്രവചിച്ച് പി.ജെ  PJ Joseph predicts Pala candidates in Assembly elections  പി.ജെ ജോസഫ്  റോഷി അഗസ്റ്റിന്‍  മാണി സി കാപ്പന്‍  പാല  PJ Joseph  Assembly elections
പാലായില്‍ സ്ഥാനാര്‍ത്ഥി പ്രവചനവുമായി പി.ജെ.ജോസഫ്

By

Published : Nov 3, 2020, 2:45 PM IST

Updated : Nov 3, 2020, 3:14 PM IST

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ സ്ഥാനാർഥികളെ പ്രവചിച്ച് പി.ജെ ജോസഫ്. പാലായിൽ മത്സരം റോഷി അഗസ്റ്റിനും മാണി സി കാപ്പനും തമ്മിലായിരിക്കുമെന്നാണ് പി.ജെയുടെ പ്രവചനം. പാലായിലെ ഇടത് എം.എൽ.എ ആയ മാണി സി കാപ്പൻ വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പാലായിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് പി.ജെ ജോസഫിൻ്റെ പാലായിലെ പ്രവചനമെന്നതും ശ്രദ്ധേയം. റോഷി അഗസ്റ്റിൽ ഇടുക്കിയിൽ മത്സരിച്ചാൽ 22,000 വോട്ടുകൾക്കെങ്കിലും പരാജയപ്പെടും. ഈ സാഹചര്യത്തിലാണ് റോഷി പാലായിലേക്ക് എത്തുന്നത്. ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള നേതാക്കൾ വേദിയിലുള്ളപ്പോഴാണ് പി.ജെ ജോസഫ് തൻ്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയത്. റോഷി പാലായിലെത്തിയാൽ ജോസ് കെ മാണി കടുത്തുരുത്തിയിൽ മത്സരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 42,000 വേട്ടുകളുടെ ഭൂരിപക്ഷത്തിൽ കടുത്തുരുത്തിയില്‍ വിജയിക്കുന്ന മോൻസ് ജാസഫുമായി മത്സരിക്കാൻ ജോസ് കെ മാണി ധൈര്യപ്പെടുമോ എന്നത് കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫിൽ നിന്നും ലഭിക്കുന്ന എട്ട് സീറ്റുകളാവും ജോസിന് ലഭിക്കുക. എല്ലാ സീറ്റുകളിലും ജോസ് വിഭാഗം പാരാജയം ഏറ്റുവാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലായില്‍ സ്ഥാനാര്‍ഥി പ്രവചനവുമായി പി.ജെ.ജോസഫ്

അതേ സമയം പാലായിൽ വിട്ടുവീഴ്ച്ചയില്ലന്ന നിലപാടിൽ തന്നെയാണ് എൻ.സി.പിയും മാണി സി കാപ്പനും. ആവശ്യമെങ്കിൽ മുന്നണി മാറ്റത്തിന് പോലും എൻ.സി.പിയിലെ ഒരു വിഭാഗം തയ്യാറായിക്കഴിഞ്ഞതായാണ് സൂചന. എന്നാൽ ഈ നീക്കത്തിൽ ശത് പവാറിന് വിയോജിപ്പുണ്ടന്നും സൂചനയുണ്ട്.

Last Updated : Nov 3, 2020, 3:14 PM IST

ABOUT THE AUTHOR

...view details