കോട്ടയം : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ ഹൈക്കോടതി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ ജോസഫ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിഷേധിച്ച് പാര്‍ട്ടി കോട്ടയത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസത്തിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും കുറ്റാരോപിതരായി നില്‍ക്കുമ്പോള്‍ സത്യം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും പി.ജെ ജോസഫ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ ഹൈക്കോടതി ഇടപെടണം : പി.ജെ ജോസഫ്
സംസ്ഥാനം നേരിടുന്ന ബഫര്‍ സോണ്‍ പ്രശ്‌നം സര്‍ക്കാര്‍ വരുത്തിവച്ചതാണെന്ന് പി.ജെ ജോസഫ്
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പിജെ ജോസഫ്
സംസ്ഥാനം നേരിടുന്ന ബഫര്‍ സോണ്‍ പ്രശ്‌നം സര്‍ക്കാര്‍ ഉണ്ടാക്കി വെച്ചതാണെന്നും കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ ഇത് ബാധിക്കുമെന്നും ജോസഫ് കുറ്റപ്പെടുത്തി. ലോക കേരള സഭ ധൂര്‍ത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെയാണ് ഉപവാസം സമരം നടന്നത്. മോൻസ് ജോസഫ് എം.എൽ.എ, ജോയി എബ്രഹാം, ജോണി നെല്ലൂർ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.