കേരളം

kerala

ETV Bharat / state

ഇടത്-വലത് മുന്നണികള്‍ നാടിൻ്റെ വികസനം മറന്നെന്ന് പീയൂഷ് ഗോയൽ - Piyush goyal Central Minister

പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ  എൻഡിഎ സ്ഥാനാർഥി ഡോ ജെ പ്രമീളാദേവി  ഇലക്ഷൻ പ്രചാരണം  Piyush goyal Central Minister  Piyush goyal Central Minister Kottayam election campaign
ഇടത് വലത് പാർട്ടികൾ നാടിൻ്റെ വികസനം മറന്നുവെന്ന് പീയൂഷ് ഗോയൽ

By

Published : Mar 29, 2021, 8:53 PM IST

കോട്ടയം: സംസ്ഥാനത്ത് ഇടത് - വലത് മുന്നണികള്‍ സ്വന്തം കാര്യം മാത്രം നോക്കി നാടിൻ്റെ വികസനം മറന്നെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. സംസ്ഥാന വികസനത്തിൽ മതിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ നിയമസഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ഡോ ജെ പ്രമീള ദേവിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

ജാതിയുടെയും മതത്തിൻ്റെയും പേരിൽ സർക്കാർ ജനങ്ങളെ വേർതിരിക്കുകയാണ്. ശബരിമല വിഷയത്തിൽ ഹിന്ദു ധർമത്തെ സർക്കാർ ആക്രമിച്ചു. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും തകർക്കാൻ ശ്രമിച്ചു. ആചാര ലംഘനം എതിർത്തതിന് 60000 ത്തിലധികം ഭക്തരുടെ പേരിൽ കള്ളക്കേസെടുത്തു. ഈ നിലപാട് തുടരാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രമീള ദേവിയുടെ റോഡ്ഷോയിലും കേന്ദ്രമന്ത്രി പങ്കെടുത്തു.

ഇടത്-വലത് പാർട്ടികൾ നാടിൻ്റെ വികസനം മറന്നുവെന്ന് പീയൂഷ് ഗോയൽ

ABOUT THE AUTHOR

...view details