കോട്ടയം:ശബരിമല തീർഥാടന കാലം ആരംഭിച്ചത് മുതൽ ഇതര സംസ്ഥാനത്ത് നിന്ന് ധാരാളം അയ്യപ്പൻമാരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ തീർഥാടനത്തിനെത്തുന്നത്. എന്നാല്‍ തീര്‍ഥാടനം കഴിഞ്ഞ് ഇവര്‍ക്ക് മടങ്ങിപോകാൻ ആവശ്യത്തിന് ട്രെയിനുകളില്ല. മാത്രമല്ല ശബരിമലയിൽ നിന്നു കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തുന്നവർ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്നുവെന്നും ആന്ധ്രയിൽ നിന്നുള്ള അയ്യപ്പൻമാർ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് മടങ്ങാന്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന് പരാതി - തീര്‍ഥാടനം
ശബരിമലയിലെത്തുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര്‍ക്ക് മടങ്ങിപ്പോകാന്‍ ആവശ്യത്തിന് ട്രെയിനുകളില്ല എന്നത് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു
അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് മടങ്ങാന്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന് പരാതി
മടങ്ങിപ്പോകാൻ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തി കഴിയുമ്പോൾ ട്രെയിനുകൾ ഇല്ലാത്തത് ബുദ്ധിമുട്ടാകുന്നുവെന്നും ഇവര്‍ പറയുന്നു. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറേ ശുചിമുറികൾ വേണമെന്നും അയ്യപ്പൻമാർ ആവശ്യപ്പെട്ടു. മാത്രമല്ല മൊബൈല്‍ ഫോണുകൾ മോഷണം പോകുന്നത് വ്യാപകമായതിനാല്‍ ഇവിടെ സിസിടിവി സ്ഥാപിക്കണമെന്നും തീർഥാടകർ ആവശ്യപ്പെട്ടു.
Last Updated : Nov 22, 2022, 6:18 AM IST