കൊവിഡ് കാലമല്ലേ... സൈജുവിന് ജീവിക്കാൻ കാമറയല്ല, പച്ചക്കറി വില്‍പ്പന - Photographers in crisis
കല്യാണങ്ങള്‍ അടക്കം ജനങ്ങള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ നിര്‍ത്തിയതോടെയാണ് മറ്റെല്ലാ മേഖലയിലുമെന്ന പോലെ ഫോട്ടോഗ്രഫി രംഗത്തും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
കോട്ടയം:കൊവിഡ് കാലം സകല മേഖലകളേയും പ്രതിസന്ധിയിലാക്കി. കല്യാണങ്ങള്‍ അടക്കം ജനങ്ങള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ നിര്‍ത്തിയതോടെ മറ്റെല്ലാ മേഖലയിലുമെന്നപോലെ ഫോട്ടോഗ്രഫി രംഗത്തും പ്രതിസന്ധി രൂക്ഷമാണ്. ഇതോടെ ഉപജീവനത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണ് ഫോട്ടോഗ്രാഫറായ ചങ്ങനാശ്ശേരി തെങ്ങണ സ്വദേശി സൈജു. പച്ചക്കറി വില്‍പ്പനയിലാണ് സൈജു ജീവിതം പരീക്ഷിക്കുന്നത്. അഞ്ച് മാസങ്ങള്‍ക്ക് മുൻപ് തെങ്ങണയില്‍ ചാക്കോളാസ് എന്ന പേരില്‍ സൈജു ഡിജിറ്റല്‍ സ്റ്റുഡിയോ നടത്തിയിരുന്നു. ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ സ്റ്റുഡിയോ പൂട്ടേണ്ടിവന്നു. ജീവിതം വഴിമുട്ടുമെന്നായപ്പോള്‍ സൈജു കാമറ മാറ്റിവെച്ച് വഴിയോരത്ത് പച്ചക്കറി കട തുടങ്ങുകയായിരുന്നു. വീടിന് മുന്നില്‍ കുട നാട്ടിയാണ് കച്ചവടം. ഈ കാലത്തെ അതിജീവിച്ച് മുന്നോട്ടുപോകാമെന്ന പ്രതീക്ഷയിലാണ് സൈജു.