കോട്ടയം :വൈദികരെന്ന് പരിചയപ്പെടുത്തി കെണിയിൽ വീഴ്ത്താൻ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്കി പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.
വിശ്വാസികളെ ബോധവത്ക്കരിക്കുന്നതിനായി വൈദികർക്ക് നൽകിയ സർക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വൈദികരെന്ന വ്യാജേന അശ്ലീല സംഭാഷണത്തിനായി ചിലര്‍ ഫോണ്‍ വിളിക്കുന്നുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. പല ഇടവകകളിലും ഇത്തരം തന്ത്രവുമായി ചിലർ രംഗത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബിഷപ്പ് ജാഗ്രതാനിര്‍ദേശവുമായി രംഗത്തെത്തിയത്.
ALSO READ:ചര്‍ച്ചകള്‍ നടന്നിട്ടില്ല, എന്റെ പേര് അനാവശ്യമായി വലിച്ചെഴിച്ചു: ഉമ്മന്‍ചാണ്ടി