കേരളം

kerala

ETV Bharat / state

നിയന്ത്രണമുണ്ടായിട്ടും കോട്ടയം നഗരത്തിൽ ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകം - നിയന്ത്രണമുണ്ടായിട്ടും കോട്ടയം നഗരത്തിൽ ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകം

2014 നവംബര്‍ ആറിനാണ് ഫ്ലക്സ് ബോര്‍ഡുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഫ്ലക്സ് ബോര്‍ഡുകളുടെ നിരോധനകാര്യത്തില്‍ കൃത്യമായ ധാരണയിലെത്താന്‍ ഇതുവരെ കഴിഞ്ഞില്ല.

നിയന്ത്രണമുണ്ടായിട്ടും ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകം

By

Published : Feb 20, 2019, 3:51 PM IST

ശക്തമായ ഹൈക്കോടതിവിധി ഉണ്ടായിട്ടും പൊതുനിരത്തുകൾ കയ്യടക്കുന്ന ഫ്ലക്സ് ബോർഡുകൾക്ക് മാറ്റമില്ല. കോടതി വിധികൾ നടപ്പാക്കാൻ സർക്കാർ കാണിക്കുന്ന ആർജ്ജവം ഈ വിഷയത്തിൽ കാണാനുമില്ല. ഫ്ലക്സ് ബോർഡുകൾ നിറഞ്ഞ് വീർപ്പുമുട്ടുന്ന കോട്ടയം നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ ഉണ്ടാക്കുന്ന അപകടങ്ങളും ഏറെയാണ്.

നിയന്ത്രണമുണ്ടായിട്ടും കോട്ടയം നഗരത്തിൽ ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകം

നിയമാനുസൃത അനുമതി കൂടാതെ പരസ്യാവശ്യത്തിനും പ്രചാരണത്തിനും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കരുതെന്നുള്ള ഉത്തരവ് ഇപ്പോഴും കടലാസില്‍ത്തന്നെ ഒതുങ്ങുകയാണ്. 2014 നവംബര്‍ ആറിനാണ് ഫ്ലക്സ് ബോര്‍ഡുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഫ്ലക്സ് ബോര്‍ഡുകളുടെ നിരോധനകാര്യത്തില്‍ കൃത്യമായ ധാരണയിലെത്താന്‍ ഇതുവരെ കഴിഞ്ഞില്ല. റോഡരികില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്വകാര്യ വ്യക്തികളുടെയുമെല്ലാം ഫ്ലക്സ് ബോര്‍ഡുകള്‍ നിരവധിയാണ്. സര്‍ക്കാര്‍ പരിപാടികളുടെ സ്ഥിതിയും മറിച്ചല്ല.

ABOUT THE AUTHOR

...view details