കേരളം

kerala

ETV Bharat / state

കോട്ടയം മെഡിക്കൽ കോളജില്‍ പിജി ഡോക്‌ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു - പിജി ഡോക്‌ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു

വ​കു​പ്പ് മേ​ധാ​വി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ജി വിദ്യാര്‍ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നു

പിജി ഡോക്‌ടര്‍

By

Published : Oct 5, 2019, 3:15 PM IST

കോട്ടയം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജില്‍ ഗൈ​ന​ക്കോ​ള​ജി വി​ഭാഗം പി​ജി ഡോ​ക്‌ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. അ​മി​ത​മാ​യി ജോ​ലി ചെ​യ്യി​പ്പി​ക്ക​ല്‍, മാ​ന​സി​ക പീ​ഡ​നം, അ​വ​ധി നിരാകരിക്കല്‍ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ലാണ് ആത്മഹത്യാ ശ്രമമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്‌ച രാ​വി​ലെ ഗൈ​ന​ക്കോ​ള​ജി വിഭാഗത്തിലെ ബാ​ത്ത്റൂ​മി​ലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച​ശേ​ഷം കൈ ​ഞ​ര​മ്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു. ബാ​ത്ത്റൂ​മിന്‍റെ കതക് തുറക്കാതായതോടെ വാതിൽ തകർത്താണ് പിജി ഡോക്‌ടറെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്‌ത​താ​യി ഡോ​ക്‌ടര്‍​മാ​ര്‍ അ​റി​യി​ച്ചു.

പി​ജി ഡോ​ക്‌ടര്‍ ആ​ത്മ​ഹ​ത്യാശ്ര​മം ന​ട​ത്തി​യ​തി​ന് കാ​ര​ണ​ക്കാ​രനാ​യ വ​കു​പ്പ് മേ​ധാ​വി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ജി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫീ​സിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പിജി ഡോക്‌ടർമാർക്കെതിരായ പീഡനങ്ങളും അമിത ജോലിഭാരവും ഒഴിവാക്കണമെന്നും പിജി അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details