കോട്ടയം : 2023 ജനുവരി 2ന് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയിൽ നടക്കുന്ന നായർ മഹാസമ്മേളനത്തിൽ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹർജി. കളമശ്ശേരി, പള്ളിലാംകരയിലെ എൻഎസ്എസ് കരയോഗം യൂണിറ്റ് പ്രസിഡന്‍റ് എം നന്ദകുമാറാണ് ചങ്ങനാശ്ശേരി മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്. സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് തരൂരിനെ തടയണമെന്നാണ് ആവശ്യം.
മന്നം ജയന്തിയിൽ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹർജിയുമായി കരയോഗം പ്രസിഡന്‍റ് - ജി സുകുമാരൻ നായർ
2023 ജനുവരി 2ന് പെരുന്നയിൽ നടക്കുന്ന നായർ മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടകനാണ് ശശി തരൂര്‍. ഇതിനെതിരെയാണ് ഹർജിയുമായി എം നന്ദകുമാർ കോടതിയെ സമീപിച്ചത്
മന്നം ജയന്തിയിൽ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹർജിയുമായി കരയോഗം പ്രസിഡന്‍റ്
ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് കോടതി നോട്ടിസ് അയച്ചു. തരൂരിന്‍റെ ദി ഗ്രേറ്റ് ഇന്ത്യൻ നോവലിൽ നായർ സ്ത്രീകളെ അപമാനിക്കുന്ന പരാമർശമുണ്ടെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. ഇന്ത്യയിൽ നിലനിന്നിരുന്ന സദാചാര സങ്കൽപ്പങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന 'ദി റെയിൻസ് കെയിം' എന്ന അധ്യായത്തിൽ നിന്നുള്ള ഒരു ഭാഗവും പരാതിക്കാരൻ ഹര്‍ജിയില്‍ ഉദ്ധരിച്ചിട്ടുണ്ട്.