കേരളം

kerala

ETV Bharat / state

Pepper Price |പ്രതീക്ഷയേറ്റി കുരുമുളകിന് വില ഉയരുന്നു ; ആശ്വാസത്തില്‍ കര്‍ഷകര്‍

ക്രിസ്‌തുമസ് സീസണില്‍ (Christmas season) അന്താരാഷ്ട്ര വിപണിയില്‍ (international market) ആവശ്യക്കാരേറിയതാണ് കുരുമുളകിന് വില കൂടാന്‍ (pepper price increase) കാരണം

കുരുമുളകിന്‍റെ വില ഉയരുന്നു  pepper price  pepper price increase  international market  കുരുമുളക്
pepper price | കുരുമുളകിന്‍റെ വില ഉയരുന്നു

By

Published : Nov 22, 2021, 9:55 PM IST

കോട്ടയം : നീണ്ട ഇടവേളയ്ക്കുശേഷം കുരുമുളകിന്‍റെ വില ഉയര്‍ന്നു(pepper price increase). ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 300 രൂപയില്‍ താഴെയായിരുന്നത് രണ്ടുമാസംകൊണ്ട് 490 രൂപയായി. 10 വര്‍ഷം മുന്‍പ് 500 രൂപ ലഭിച്ചിരുന്ന കുരുമുളകിന് വീണ്ടും വില ഉയരുന്നത് കര്‍ഷകന് (Farmer) വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

അന്താരാഷ്ട്രതലത്തില്‍ (international market) ക്രിസ്മ‌സ് വിപണി (Christmas season) സജീവമാകുന്നതോടെ കുരുമുളക് വില 600 കടക്കുമെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. കംബോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം കുരുമുളക് ഉത്പാദിപ്പിക്കുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥയിലുണ്ടായ വ്യതിയാനം കുരുമുളകിന്‍റെ ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

കുരുമുളകിന്‍റെ വില വര്‍ധനവില്‍ കര്‍ഷകര്‍ പ്രതികരിക്കുന്നു

also read:Declaration of Wild Boar as Vermin| കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം ; നിരസിച്ച് കേന്ദ്രം

കുരുമുളകിന് വില വര്‍ധിച്ചെങ്കിലും ഇവിടെ ഉത്പാദനം കുറഞ്ഞത് തിരിച്ചടിയാണ്. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കുരുമുളകിന്‍റെ വിളവെടുപ്പ് നടക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടായ മഴ ഉത്‌പാദനം കുറയ്‌ക്കുകയും വിളവെടുപ്പിനെ ബാധിക്കുകയും ചെയ്‌തു.

നാടന്‍ കൊടിത്തൈകൾ വേണം

പന്നിയൂര്‍, കൈരളി തുടങ്ങിയ സങ്കരയിനം കുരുമുളകുകളാണ് ഇപ്പോള്‍ കൃഷിചെയ്യുന്നത്. ഇവയ്ക്ക് പ്രതിരോധശേഷി കുറവാണ്. ഒരു കാലഘട്ടം കഴിയുമ്പോള്‍ ദ്രുതവാട്ടം വന്ന് ഈ ചെടികള്‍ നശിച്ചുപോകുകയാണ്. ഇത് കുരുമുളക് ഉത്പാദനത്തെ ബാധിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. ഇതോടെ നല്ല നാടൻ കൊടിത്തൈകൾ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details