കോട്ടയം പേരൂര്‍ കണ്ടൻചിറക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ കാൽനടയാത്രക്കാര്‍ക്ക് മേല്‍ ഇടിച്ചു കയറി സഹോദരിമാര്‍ മരിച്ചു. പേരൂർ ആതിരയിൽ, അനു (19) നീനു (16) എന്നിവരാണ് മരിച്ചത്. അമ്മ ലെജിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രികർക്കും സാരമായ പരിക്കേറ്റു. പട്ടിത്താനം മണാര്‍കാട് ബൈപ്പാസിലാണ് അപകടം.
പേരൂരില്‍ കാറിടിച്ച് സഹോദരിമാര്‍ മരിച്ചു - അപകടം
അനു (19) നീനു (16) എന്നിവരാണ് മരിച്ചത്. അമ്മ ലെജിക്ക് ഗുരുതര പരിക്ക്.
അപകടത്തില്‍ തകര്‍ന്ന കാര്‍
തിങ്കളാഴ്ച ഉച്ചക്ക് 2.15 ഓടെയാണ് അപകടം. ഏറ്റുമാനൂര്‍ ഭാഗത്ത് നിന്ന് വന്ന കാറാണ് അമ്മയെയും മക്കളെയും ഇടിച്ചത്. നിയന്ത്രണം വിട്ട കാർ പിന്നീട് മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു