പി സി തോമസ് ചട്ടലംഘനം നടത്തിയതായി പരാതി - പി സി തോമസ്
വോട്ടഭ്യര്‍ഥിച്ചുക്കൊണ്ടുള്ള പോസ്റ്റര്‍ ആരാണ് അച്ചടിച്ചതെന്നോ എത്ര കോപ്പികള്‍ ഇറക്കിയെന്നൊ രേഖപ്പെടുത്തിയിട്ടില്ല
കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി പി സി തോമസ് ചട്ടലംഘനം നടത്തിയെന്ന് ആരോപണം. വോട്ടഭ്യര്‍ഥിച്ചുക്കൊണ്ടുള്ള പോസ്റ്റര്‍ ആരാണ് അച്ചടിച്ചതെന്നോ എത്ര കോപ്പികള്‍ ഇറക്കിയൊന്നൊ രേഖപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ചട്ടം 127എ അനുസരിച്ച് പ്രചാരണ സാമഗ്രികളിൽ ഈ വിവരം നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. ഇങ്ങനെ ചെയ്യാത്തത് ചട്ടലംഘനമാണെന്ന് കാണിച്ച് കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻറ് ജോബിൻ ജേക്കബ് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകി. ചട്ടലംഘനം നടന്നത് തെളിഞ്ഞാല്‍ സ്ഥാനാര്‍ഥിക്ക് ആറ് മാസം വരെ തടവും പിഴയും ലഭിക്കും. 2004ല്‍ പോപ്പിന്‍റെയും മദര്‍തെരേസയുടെയും ഉൾപ്പെട്ട പോസ്റ്ററുകൾ പ്രചരിപ്പിച്ചതിന് പിസി തോമസിനെ ആറുവർഷത്തെ അയോഗ്യതക്ക് വിധേയനാക്കപ്പെട്ടിരിന്നു.