കേരളം

kerala

ETV Bharat / state

കോട്ടയത്തെ എൻഡിഎയുടെ പരാജയം: സാഹചര്യം അനുകൂലമാകാത്തതാണ് കാരണമെന്ന് പി സി തോമസ് - pc-thomas on kottayam election defeat

ബിജെപി സഹകരിച്ചെന്നും വോട്ടിങ് ശതമാനം വർദ്ധിച്ചെന്നും പി സി തോമസ്.

പിസി തോമസ്

By

Published : Jun 14, 2019, 8:04 PM IST

Updated : Jun 14, 2019, 11:22 PM IST

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് എൻഡിഎ സ്ഥാനാർഥിയായിരുന്ന പി സി തോമസ്. എല്ലാവരുടെയും കൂട്ടായ ശ്രമം ഉണ്ടായിരുന്നു. ബിജെപി പ്രവർത്തകർ മാറി നിന്നതായി തോന്നിയിട്ടില്ല. ചില കാരണങ്ങളും സാഹചര്യങ്ങളും അനുകൂലമായിരുന്നില്ല. അതാണ് കോട്ടയത്ത് ഉണ്ടായ പരാജയകാരണമായി കാണുന്നത്. എന്നാൽ മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കോട്ടയത്തെ വോട്ടിങ് ശതമാനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും പി സി തോമസ് കൂട്ടിച്ചേർത്തു. ത്രികോണ മത്സരമായിരുന്നു ഇത്തവണ കോട്ടയത്ത് പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തിൽ യുഡിഎഫിന്‍റെ തോമസ് ചാഴിക്കാടൻ 1,06,259 വോട്ടുകൾക്കാണ് വിജയിച്ചത്. എൽഡിഎഫിന്‍റെ വി എൻ വാസവൻ 3,14,787 വോട്ടുകളാണ് നേടിയത്. പി സി തോമസ് മൂന്നാം സ്ഥാനത്തായിരുന്നു.

കോട്ടയത്ത് എന്‍ഡിഎയുടെ വോട്ടിങ് ശതമാനം ഉയര്‍ന്നുവെന്ന് പി സി തോമസ്
Last Updated : Jun 14, 2019, 11:22 PM IST

ABOUT THE AUTHOR

...view details