കോട്ടയം: പാറത്തോട് ടൗണിലെ പര്യടന യോഗത്തില്‍ കേരള ജനപക്ഷം സ്ഥാനാര്‍ഥി പി സി ജോര്‍ജ് പ്രസംഗിക്കുന്നതിനിടെ ഇടതു പ്രചാരണ വാഹനം കടന്നു പോയതിനെ ചൊല്ലിയുണ്ടായ വാക്കേറ്റം സംഘര്‍ഷമായി. പര്യടന യോഗത്തില്‍ പി സി ജോര്‍ജ് പ്രംഗിക്കുന്നതിനിടയാണ് ഇടത്-വലത് മുന്നണികളുടെ പ്രചാരണ വാഹനങ്ങള്‍ കടന്നുപോയത്. തുടര്‍ന്ന് വീണ്ടും ഇടത് സ്ഥാനാര്‍ഥിയുടെ പ്രചാരണ വാഹനം കടന്നു പോകുന്നതിനിടെ ജോര്‍ജ് ഇതിനെ ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും സംഘര്‍ഷത്തിന്‍റെ വക്കിലെത്തിയതോടെ നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചുവെങ്കിലും പര്യടനം അവസാനിപ്പിച്ച് പി സി ജോര്‍ജ് തിരികെപ്പോയി. ഇതിനിടയില്‍ വാഹന ഡ്രൈവറെ ജനപക്ഷം പ്രവർത്തകർ കൈയേത്തിനൊരുങ്ങിയതായും ആരോപണമുയർന്നു.
പ്രചാരണത്തിനിടെ സംഘര്‍ഷം; പര്യടനം അവസാനിപ്പിച്ച് പി സി ജോര്‍ജ്
പാറത്തോട് ടൗണിലെ യോഗത്തിനിടെ ഇടതു പ്രചാരണ വാഹനം കടന്നു പോയതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തെത്തുടർന്നാണ് പര്യടനം അവസാനിപ്പിച്ച് പി സി ജോര്‍ജ് തിരികെപ്പോയത്
പ്രചരണത്തിനിടെ സംഘര്‍ഷം; പര്യടനം അവസാനിപ്പിച്ച് പി സി ജോര്‍ജ്
തന്നെ ഇടത് സംഘം ആക്രമിക്കാൻ ശ്രമിച്ചതായി പി സി ജോര്‍ജും, പി സി ജോര്‍ജ് മനപൂര്‍വമായി അക്രമം നടത്തുകയായിരുന്നുവെന്ന് ഇടതുമുന്നണിയും ആരോപിച്ചു.