യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തിലെന്ന് പിസി ജോർജ് - entry of PC George in UDF
യാക്കോബായ സഭയോട് സർക്കാർ വഞ്ചന കാട്ടുകയാണെന്നും ശബരിമല വിഷയത്തിൽ എടുത്ത കേസുകൾ സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു
യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തിലെന്ന് പിസി ജോർജ്
കോട്ടയം: യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തിലെന്ന് പിസി ജോർജ് കോട്ടയത്ത് പറഞ്ഞു. സംതൃപ്തിയുള്ള പ്രതികരണം യുഡിഎഫിൽ നിന്ന് ഉണ്ടായിട്ടില്ല. 24-ാം തീയതി വരെ കാത്തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പിസി ജോർജ് പറഞ്ഞു. യാക്കോബായ സഭയോട് സർക്കാർ വഞ്ചന കാട്ടുകയാണെന്നും ശബരിമല വിഷയത്തിൽ എടുത്ത കേസുകൾ സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പൻ കാണിച്ചത് മണ്ടത്തരമാണെന്നും കാപ്പനോടുള്ള സഹതാപം ജനങ്ങൾക്കില്ലാതായി എന്നും പിസി ജോര്‍ജ് പറഞ്ഞു.