കോട്ടയം : കെ റെയില്‍ ആക്രിക്കച്ചവടമാണെന്ന് ജനപക്ഷം പാർട്ടി ചെയർമാൻ പിസി ജോർജ്. പദ്ധതി പിണറായിയുടെ ധനാർത്തിയുടെ പേരിൽ നടത്തുന്ന അഴിമതിയാണ്.കേരളത്തിന്‍റെ ക്രമസമാധാന നില തകര്‍ന്നുവെന്നും, സർക്കാരിനെ പിരിച്ചുവിടണമെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു.
അഞ്ചേമുക്കാൽ വർഷത്തെ പിണറായി വിജയന്‍റെ ഭരണം സർവ മേഖലയെയും തകർത്തു. ആലപ്പുഴയിലെ വർഗീയ കൊലപാതകങ്ങൾ തടയാൻ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണ്. പൊലീസിനെ മുഖ്യമന്ത്രി നോക്കുകുത്തിയാക്കി.കേന്ദ്ര ഗവൺമെന്‍റ് പിണറായി സർക്കാരിനെ പിരിച്ചുവിട്ടില്ലെങ്കിൽ ഇനിയും വർഗീയ സംഘട്ടനങ്ങളുണ്ടാകുമെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു.