കോട്ടയം:കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുവാന്‍ ഓണ്‍ലൈന്‍ കാര്‍ഷിക വിപണി ആരംഭിച്ച് പി.സി ജോര്‍ജ് എംഎല്‍എ. പൂഞ്ഞാര്‍ കാര്‍ഷിക വിപണി എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ആധുനിക വിപണനത്തിന്‍റെ സാധ്യതകള്‍ക്ക് തന്‍റെ മണ്ഡലമായ പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജ് തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു എംഎല്‍എ യുടെ നേതൃത്വത്തില്‍ സംരംഭം ആരംഭിക്കുന്നത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഒമ്പത് പഞ്ചയാത്തിലെയും ഒരു നഗരസഭയിലെയും കര്‍ഷകരെ അണിനിരത്തി അവര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളുടെയും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും വിപണനം വീടുകളിലിരുന്ന് തന്നെ ചെയ്യാവുന്ന സംവിധാനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാര്‍ഷിക പ്രതിസന്ധി മറികടക്കന്‍ പൂഞ്ഞാറില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുമായി പി.സി ജോര്‍ജ്ജ് - കാര്‍ഷിക പ്രതിസന്ധി മറികടക്കന്‍ പൂഞ്ഞാറില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുമായി പിസി ജോര്‍ജ്ജ്
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഒമ്പത് പഞ്ചയാത്തിലെയും ഒരു നഗരസഭയിലെയും കര്‍ഷകരെ അണിനിരത്തി അവര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളുടെയും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും വിപണനം വീടുകളിലിരുന്ന് തന്നെ ചെയ്യാവുന്ന സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം.
ഈ സംരംഭത്തിന്‍റെ ഭാഗമായി കൃഷി വകുപ്പുമായി ചേര്‍ന്ന് പഞ്ചായത്ത് തല മാര്‍ക്കറ്റുകള്‍ ശക്തിപ്പെടുത്തുക, കൂടുതലായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, പ്രാഥമിക സഹകരണ സംഘങ്ങളുമായി സഹകരിച്ച് കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ വായ്‌പകള്‍ നല്‍കുക, വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുക, കര്‍ഷകര്‍ക്ക് ന്യായവിലക്ക് വിത്തും, വളവും ലഭ്യമാക്കുക എന്നിങ്ങനെ ബൃഹത്ത് പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു മാസത്തിനകം വിപണനം തുടങ്ങുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആളുകളും പൂഞ്ഞാര്‍ കാര്‍ഷിക വിപണി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളാകണമെന്നും പി.സി ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു.