കേരളം

kerala

"ജസ്റ്റിസ് കെ.ടി തോമസിന് പ്രായത്തിന്‍റെ കുഴപ്പം", മുല്ലപ്പെരിയാർ മരം മുറി മൊത്തത്തില്‍ കബളിപ്പിക്കലെന്നും പിസി ജോർജ്

By

Published : Nov 8, 2021, 5:02 PM IST

മരം മുറിക്കാനുള്ള ഉത്തരവ് താത്കാലികമായി മരവിപ്പിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ് (PC George) ആരോപിച്ചു. മുല്ലപെരിയാർ ഡാമിന് ബലക്ഷയമില്ലയെന്ന് ജസ്റ്റിസ് കെ.ടി തോമസിനd തോന്നുന്നത് പ്രായത്തിന്‍റെ കുഴപ്പമാണെന്നും പിസി ജോർജ് പറഞ്ഞു.

PC George  Mullaperiyar Tree cutting order  Mullaperiyar Tree cutting order frozen  Mullaperiyar news  Mullaperiyar Tree cutting issue news  മുല്ലപ്പെരിയാറിലെ മരം മുറി  മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ്  മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് റദ്ദാക്കി വാര്‍ത്ത  പി.സി ജോര്‍ജ്
മുല്ലപ്പെരിയാറിലെ മരം മുറി; ഉത്തരവ് മരവിപ്പിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് പി.സി ജോര്‍ജ്

കോട്ടയം:മുല്ലപ്പെരിയാറിലെ മരം മുറിക്കാനുള്ള ഉത്തരവ് താത്കാലികമായി മരവിപ്പിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയെന്ന് ജനപക്ഷം നേതാവ് പി.സി ജോർജ് (PC George). തമിഴ്‌നാട് സുപ്രിം കോടതിയിൽ നിന്ന് മരം മുറിക്ക് അനുവാദം വാങ്ങുമെന്ന് സർക്കാരിനറിയാം. അതിനാൽ ഉത്തരവ് മരവിപ്പിച്ചത് കബളിപ്പിക്കലാണെന്നും ജോർജ് ആരോപിച്ചു.

പഴയ ഡാം ബലപ്പെടുത്താൻ തമിഴ് നാടിനെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണിതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രിയും വനം വകുപ്പുമന്ത്രിയും അറിഞ്ഞിട്ടില്ലയെന്ന് പറയുന്നു. എങ്കിൽ എന്തുകൊണ്ട് ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടിയെടുത്തില്ലയെന്നും പി.സി ജോർജ് ചോദിച്ചു.

Also Read:PRIVATE BUS STRIKE; ബസ്‌ ഉടമകളുമായി മന്ത്രിയുടെ കൂടിക്കാഴ്‌ച ഇന്ന്

ഇത് മൊത്തത്തിൽ ഉള്ള ഒരു കബളിപ്പിക്കലാണ്. മുല്ലപെരിയാർ ഡാമിന് ബലക്ഷയമില്ലയെന്ന് ജസ്റ്റിസ് കെ.ടി തോമസിനു തോന്നുന്നത് പ്രായത്തിന്‍റെ കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ചില ആളുകൾ 90 ആകുമ്പോൾ ആറുവയസുകാരെ പോലെയാണ്. കെ.ടി തോമസ് നിയമജ്ഞനാണ്, എഞ്ചിനിയറല്ല. പിന്നെ ഡാം ബലത്തിലാണെന്ന് എങ്ങിനെയാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

മാനസിക രോഗിയുടെ വിഭ്രാന്തിയാണ് ഉയർന്ന സ്ഥാനങ്ങൾ വഹിച്ച വ്യക്തി കാണിക്കുന്നത്. ഇത് മാന്യതയല്ല. സുപ്രിം കോടതി എംപവേഡ് കമ്മിറ്റി ഡാം സുരക്ഷിതമല്ലെന്ന് പറഞ്ഞിട്ടുണ്ട്. കെ.ടി തോമസിനെ മാന്യതയുള്ളവർ ഇത്ര തറയാകരുതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details