കോട്ടയം : കേരളത്തെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടുന്ന നടപടി പിണറായി സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി ജോർജ്. നിലവിൽ സംസ്ഥാനത്തിന് 3,67,000 കോടി രൂപ കടമുണ്ട്. ഇതിനുപുറമേ 60,000 കോടി കൂടി കടമെടുക്കുകയാണ്. ഇത്തരത്തിലാണെങ്കിൽ കേരളത്തിൽ ശ്രീലങ്കയിലേതിന് സമാന സാഹചര്യമാകുമെന്നും പി.സി ജോർജ് പറഞ്ഞു.
കെ റെയിലിനായുള്ള 65,000 കോടി കൂടിയാകുമ്പോൾ 4,27,000 കോടിയായി കടം ഉയരും. 10 വർഷം കൊണ്ട് പോലും പദ്ധതി പൂർത്തിയാകില്ല. സർക്കാർ കടമെടുപ്പ് നടപടികൾ അവസാനിപ്പിക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.
Also Read: വടക്കൻ കേരളത്തിൽ സ്വകാര്യ ബസ് സമരം പൂർണം; ദുരിതത്തിലായി യാത്രക്കാർ