കോട്ടയം: മഴക്കെടുതികള്‍ നേരിടുന്നതിനായുള്ള ക്രമീകരണങ്ങള്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പൂര്‍ണസജ്ജമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ഇതുമായി ബന്ധപ്പെട്ട് മീനച്ചില്‍ താലൂക്കിന് കീഴിലുള്ള പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപകട സാധ്യതാ മേഖലകളില്‍ ജനപ്രതിനിധികളെയും റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളെയും ബന്ധിപ്പിച്ച് ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. വാര്‍ഡ് തല ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യമുണ്ടായാല്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ സന്നദ്ധസേന രൂപീകരിച്ച് രക്ഷാപ്രവര്‍ത്തനം ഫലപ്രദമാക്കും.