കോട്ടയം:എൻഡിഎ മുന്നണി ബന്ധം പൂർണമായും ഉപേക്ഷിച്ച് കേരള ജനപക്ഷം. പാർട്ടി രക്ഷാധികാരി കൂടിയായ പി.സി.ജോർജ് എംഎൽഎ തന്നെയാണ് മുന്നണി വിട്ടെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
എന്‍ഡിഎ വിട്ട് കേരള ജനപക്ഷം; ഔദ്യോഗികമായി പ്രഖ്യാപിച്ച് പി.സി.ജോര്‍ജ് - pc george
നിയമസഭയിലുൾപ്പെടെ എൻഡിഎ ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പി.സി ജോർജ് നേരത്തെ സൂചന നൽകിയിരുന്നു.
എൻഡിഎ ഘടകകക്ഷിയായി ഒരു വർഷം തികയുന്നതിന് മുമ്പേയാണ് ബന്ധം ഉപേക്ഷിക്കുന്നത്. നിയമസഭയിലുൾപ്പെടെ എൻഡിഎ ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പി.സി ജോർജ് നേരത്തെ സൂചന നൽകിയിരുന്നു. ബിജെപി നേതൃത്വത്തിന് കേരളത്തിൽ അധികാരത്തിൽ വരാന്‍ ആഗ്രഹമില്ല. ഒരു സീറ്റിൽ പോലും വിജയിക്കണമെന്നുമില്ല. വില്‍ക്കാൻ വേണ്ടിയുള്ള പാർട്ടിക്കൊപ്പം നിൽക്കാൻ ഇനി ഉദ്ദേശിക്കുന്നില്ലന്നും പി.സി ജോർജ് വ്യക്തമാക്കി.
രാജ്യം കണ്ട ഏറ്റവും പരാജിതനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നിലവിൽ റിസർവ് ബാങ്ക് കൂടി കൊള്ളയടിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു.