കോട്ടയം:പിഎച്ച്ഡി പ്രബന്ധ വിവാദത്തില്‍ ചിന്ത ജെറോമിനെതിരെ സ്‌ത്രീവിരുദ്ധ പരാമര്‍ശവുമായി പി.സി ജോര്‍ജ്. 'വാഴക്കുലയെന്തെന്നറിയാത്ത ചിന്ത ജെറോമിന് പിഎച്ച്ഡി കൊടുത്തവരെ കുറിച്ച് ഞാനൊന്നും പറയുന്നില്ല. ചിന്ത ജെറോമിന്‍റെ കൊല അപകടകരമായ കൊലയാണെന്നും പള്ളിക്കൂടത്തില്‍ പോയി പഠിക്കണം പെണ്ണുമ്പിള്ളയെന്നും പി.സി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ചിന്ത ജെറോമിന്‍റെ വിവാദ പ്രബന്ധം': സ്‌ത്രീവിരുദ്ധ പരാമര്‍ശവുമായി പിസി ജോര്‍ജ് - പിസി ജോര്‍ജ് സ്‌ത്രീവിരുദ്ധ പരാമര്‍ശം
ചിന്ത ജെറോമിനെതിരെ സ്‌ത്രീ വിരുദ്ധ പരാമര്‍ശവുമായി പി.സി ജോര്‍ജ്. വിവാദം യുവാക്കള്‍ക്കിടയിലെ വലിയൊരു അധപതനമാണുണ്ടാക്കിയതെന്നും കുറ്റപ്പെടുത്തല്‍. സാഹിത്യകാരന്മാരുടെ പേര് അറിയാത്തവരെ ആ സ്ഥാനത്തിരുത്തുന്നത് മോശമാണെന്നും പരാമര്‍ശം.
വ്യക്തിപരമായി എനിക്ക് ചിന്തയോട് ഒരു വിരോധവുമില്ല. എന്നാല്‍ ചിന്ത നല്‍കിയ സന്ദേശം തെറ്റാണ്. കേരളത്തിലെ സാഹിത്യകാരന്മാരുടെ പേര് അറിയാത്ത ഒരാളെ പിടിച്ച് ആ സ്ഥാനത്ത് കൊണ്ട് നടക്കുന്നത് ശരിയാണോയെന്ന് പിണറായി വിജയന്‍ ചിന്തിക്കട്ടെ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളൂ.
ചെറുപ്പക്കാര്‍ക്കിടെയിലുണ്ടായ വലിയൊരു അധപതനമാണിതെന്നും പിസി കുറ്റപ്പെടുത്തി. ചിന്ത ജെറോമിനെ പിടിച്ച് ഇന്ത്യന്‍ പ്രസിഡന്‍റാക്കിയാലും എനിക്ക് പ്രശ്‌നമില്ല. അടുത്ത തലമുറയ്‌ക്ക് കൊടുക്കുന്ന സന്ദേശം മോശമാണ്. അതാണ് കേരളത്തിലെ പ്രശ്‌നമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.