കോട്ടയം: ശമ്പള പരിഷ്കരണമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരെ പി സി ജോർജ് എംഎല്‍എയുടെ രോഷ പ്രകടനം. അഞ്ച് ലക്ഷത്തോളം വരുന്ന ഉദ്യോഗസ്ഥർ കേരളത്തിന്‍റെ റവന്യൂവരുമാനത്തിന്‍റെ 83 ശതമാനവും പുട്ടടിക്കുകയാണെന്ന് എംഎൽഎ കുറ്റപ്പെടുത്തി. കൃഷി ഉദ്യോഗസ്ഥരടക്കം വേദിയിലിരിക്കെ ഈരാറ്റുപേട്ട ബ്ലോക്ക് കര്‍ഷക സഭയിലായിരുന്നു പ്രതിഷേധം.
ശമ്പള പരിഷ്കരണം അനുവദിക്കില്ലെന്ന് പിസി ജോർജ് - പിസി ജോർജ്
25000 രൂപയായി പെന്‍ഷന്‍ നിജപ്പെടുത്തണമെന്നും 60 വയസ് കഴിഞ്ഞവര്‍ക്ക് അതില്‍ കൂടുതല്‍ പണത്തിന്‍റെ ആവശ്യമില്ലെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് കര്‍ഷക സഭയിലായിരുന്നു പരാമർശം.
മൂന്ന് കോടിയലധികം ജനങ്ങളും മറ്റ് വികസനപ്രവര്‍ത്തനങ്ങളും നടന്നുപോകുന്നതിന് 17 ശതമാനം മാത്രമാണ് ഉള്ളത്. ഒരു പൈസ പോലും കൂട്ടാന്‍ സമ്മതിക്കില്ലെന്നും വലിയ ജനകീയപ്രക്ഷോഭം കേരളത്തിലുണ്ടാവുമെന്നും പിസി ജോർജ് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ക്ഷമിക്കണമെന്ന് പറഞ്ഞ് വേദിയിലിരുന്നവരെ നോക്കി പിസി ജോർജ് പ്രസംഗം തുടര്‍ന്നു. പത്ത് ഏക്കര്‍ ഭൂമിയുള്ളവന് കഞ്ഞികുടിക്കാന്‍ മാര്‍ഗമില്ല. അപ്പോൾ ഒരു ലക്ഷം വരെ നീളുന്ന പെന്‍ഷൻ കൊടുക്കുകയാണ്. 25000 രൂപയായി പെന്‍ഷന്‍ നിജപ്പെടുത്തണമെന്നും 60 വയസ് കഴിഞ്ഞവര്‍ക്ക് അതില്‍കൂടുതല്‍ പണത്തിന്‍റെ ആവശ്യമില്ലെന്നും ജോർജ് അഭിപ്രായപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേരളം മുഴുവന്‍ വലിയ പ്രക്ഷോഭമാരംഭിക്കാനുള്ള പ്രചാരണം തുടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.