കോട്ടയം: ക്രൈസ്‌തവ സഭയെയും വൈദികരെയും താറടിച്ച് കാണിക്കും വിധമാണ് സിസ്‌റ്റര്‍ ലൂസി കളപ്പുര ആത്മകഥ മെനഞ്ഞെടുത്തതെന്ന് പി.സി.ജോർജ് . ബ്ലാക്ക് മാസുകാരുടെ പിൻബലത്തിലാണ് സിസ്‌റ്റര്‍ ലൂസി കളപ്പുരക്കൽ പ്രവർത്തിക്കുന്നതെന്നും അവരുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും പി.സി.ജോർജ് കോട്ടയത്ത് പറഞ്ഞു. മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നിലപാടുകൾ ആണ് അവർ പറഞ്ഞു വെക്കുന്നതെന്നും പി.സി ജോർജ് കുറ്റപ്പെടുത്തി.
സിസ്‌റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ പി.സി ജോർജ് - pc george latest news
മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നിലപാടുകൾ ആണ് സിസ്‌റ്റര്‍ ലൂസി കളപ്പുരയുടേതെന്ന് പി.സി ജോർജ് കുറ്റപ്പെടുത്തി.
![സിസ്‌റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ പി.സി ജോർജ് ലൂസി കളപ്പുരക്കലിനെതിരെ പി.സി ജോർജ് pc george sister lucy kalappurakkal pc george latest news kottayam latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5267138-thumbnail-3x2-pcgeorge.jpg)
സിസ്‌റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ പി.സി ജോർജ്
സിസ്‌റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ പി.സി ജോർജ്
ചലച്ചിത്ര താരം ഷൈൻ നിഗത്തിനെതിരായ ആരോപണങ്ങളിൽ താരത്തിന്‍റെ അഹങ്കാരമാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നായിരുന്നു പി.സി ജോർജിന്‍റെ പ്രതികരണം. പ്രശ്‌നത്തിൽ താരസംഘടനയെയും പി.സി ജോർജ് വിമർശിക്കുന്നു. സിനിമ സെറ്റുകളിലെ മയക്കുമരുന്നുപയോഗമെന്ന ആരോപണത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.