കോട്ടയം:സ്വപ്‌ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് ജനപക്ഷം ചെയർമാൻ പി.സി ജോർജ്. സ്വപ്‌നയുടെ രഹസ്യമൊഴിയില്‍ വിറളിപിടിച്ച മുഖ്യമന്ത്രി റോഡുനീളെ പൊലീസിനെയിറക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. അദ്ദേഹം ഒരു മാനസിക രോഗിയാണ്, അല്ലാതെ ഒരാൾക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്നും മുന്‍ എം.എല്‍.എ പറഞ്ഞു.
കമ്മ്യൂണിസം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ അഴിമതിയ്ക്കെതിരെ പ്രതികരിക്കണം. മുഖ്യമന്ത്രിയുടെ ചെയ്‌തികൾക്കെതിരെ കേരള ഗവർണർ, രാഷ്‌ട്രപതി എന്നിവർക്ക് പരാതി നൽകും. സോളാർ കേസിൽ സരിതയും മുഖ്യമന്ത്രിയും തമ്മിലാണ് ഗൂഢാലോചന നടത്തിയത്. സരിതയുടെ കൈയിൽ നിന്ന് പരാതി എഴുതി വാങ്ങിയത് പിണറായി വിജയനാണ്.