കേരളം

kerala

ETV Bharat / state

സുധാകരൻ വന്നതോടെ പിണറായി വിജയന് ഹാലിളകിയെന്ന് പി.സി ജോർജ് - മുഖ്യമന്ത്രി

ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിൽ ആണ് മുഖ്യമന്ത്രിയുടെ പ്രവർത്തനമെന്ന് പി.സി ജോർജ് കോട്ടയത്ത് പറഞ്ഞു

സുധാകരൻ വന്നതോടെ പിണറായി വിജയന് ഹാലിളകിയെന്ന് പി.സി ജോർജ്  pc george against pinarayi vijayan  pc george  പിസി ജോർജ്  പിണറായി വിജയൻ  ജനപക്ഷം പാർട്ടി ചെയർമാൻ  ജനപക്ഷം പാർട്ടി  കെപിസിസി പ്രസിഡന്‍റ്  മുഖ്യമന്ത്രി  കെ. സുധാകരൻ
സുധാകരൻ വന്നതോടെ പിണറായി വിജയന് ഹാലിളകിയെന്ന് പി.സി ജോർജ്

By

Published : Jun 21, 2021, 2:07 PM IST

കോട്ടയം: പിണറായി വിജയന്‍റെ യഥാർഥ മുഖമാണ് കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ വെളിപ്പെട്ടതെന്ന് ജനപക്ഷം പാർട്ടി ചെയർമാനും മുൻ എംഎൽഎയുമായ പി.സി ജോർജ്. ഈ സംഭവത്തോടെ എല്ലാവർക്കും മുഖ്യമന്ത്രിയോട് അമർഷവും പുച്ഛവും തോന്നുന്നുവെന്നും പി.സി ജോർജ് കോട്ടയത്ത് പറഞ്ഞു.

സുധാകരൻ വന്നതോടെ പിണറായി വിജയന് ഹാലിളകിയെന്ന് പി.സി ജോർജ്

കെപിസിസി പ്രസിഡന്‍റിനെ അപമാനിക്കാനാണ് മുഖ്യമന്ത്രി അര മണിക്കൂറോളം ചെലവഴിച്ചത്. കെപിസിസി പ്രസിഡന്‍റായി സുധാകരൻ വന്നതോടെ പിണറായി വിജയന് ഹാലിളകിയെന്നും കള്ള് ഷാപ്പും ബാറും തുറക്കുമ്പോൾ ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല എന്ന തീരുമാനം വിശ്വാസികളെ അപമാനിക്കുന്നതാണന്നും പി.സി ജോർജ് പറഞ്ഞു. പിണറായിക്ക് പിന്നിൽ ഫാരിസ് അബൂബക്കർ ഉൾപ്പെടെ നാലംഗ സംഘമാണെന്ന് ആരോപിച്ച പി.സി ജോർജ് മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് കൗണ്ട്ഡൗൺ ആരംഭിച്ചുവെന്നും പിണറായിക്ക് ഇനി തുടരാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

Also Read: കൊവിഡ് മരണം ; ധനസഹായം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധി പറയാൻ മാറ്റി

ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിൽ ആണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം. കൃഷിക്കാരന് മരം മുറിക്കാൻ അവകാശം കൊടുക്കണമെന്ന അഭിപ്രായമാണ് ഉള്ളത്. ഇപ്പോൾ നടന്നത് വലിയ കൊള്ളയാണ്. കൊള്ള നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണം. ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. കെ. സുധാകരന്‍റെ ശൈലിയോട് യോജിപ്പ് ഉണ്ടെന്നും എന്നാൽ കെപിസിസി പ്രസിഡന്‍റ് മാറിയത് മുന്നണി പ്രവേശത്തിന് എളുപ്പം ആകുമോ എന്ന് ഇപ്പോൾ പറയാനാകില്ലയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details