കോട്ടയം :ലോകായുക്തക്ക് എതിരെ കെ.ടി ജലീൽ നടത്തിയ ആരോപണങ്ങൾ നൂറ് ശതമാനം സത്യമാണെന്ന് പി.സി ജോർജ്. ജസ്റ്റിസ് സിറിയക് ജോസഫ് കൃത്യവിലോപം നടത്തിയിട്ടുണ്ട്. അത് അഴിമതിയാണെന്നും പി.സി ജോർജ് പറഞ്ഞു. കെ.ടി ജലീൽ ഇടതുബന്ധം വിഛേദിച്ച് സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിന് എന്തിന് മടിക്കണം. ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ അംഗീകരിക്കാനാവില്ലെന്നും പി.സി ജോർജ് ചൂണ്ടിക്കാട്ടി.
പിണറായി സർക്കാർ ദൈവനിഷേധം തൊഴിലാക്കി മാറ്റിയിരിക്കുകയാണ്. പാർട്ടി സമ്മേളനങ്ങൾ കഴിഞ്ഞപ്പോൾ പള്ളികളിൽ ഞായറാഴ്‌ച വിശ്വാസികൾ 20 പേരിൽ കൂടുതൽ എത്താൻ പാടില്ല എന്നതിൻ്റെ യുക്തി മനസിലാകുന്നില്ലെന്നും പി.സി ജോർജ് കോട്ടയത്ത് പറഞ്ഞു.