കോട്ടയം:കേരളത്തെ കൊവിഡിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത് മുഖ്യമന്ത്രിയുടെ സ്വാർഥ താത്പര്യമാണെന്ന് പി.സി. ജോർജ്. കൊവിഡ് കാലം മുതലെടുത്തുകൊണ്ട് ഓൺലൈനിലൂടെ കേരളം മുഴുവൻ തൻ്റെ പേരെഴുതിയ കല്ല് നിറയ്ക്കുകയാണ് മുഖ്യമന്ത്രിയെന്നും കൊവിഡ് കാലത്ത് പ്രതിഷേധങ്ങൾ ഉയരില്ല എന്നതിനാൽ സ്വന്തം ഇഷ്‌ടങ്ങൾ നടപ്പാക്കുകയാണ് മുഖ്യമന്ത്രിയെന്നും പി.സി. ജോർജ് പറഞ്ഞു.
ഹൈന്ദവ വിശ്വാസികളെ അവഹേളിച്ച മുഖ്യമന്ത്രി ആൾ ദൈവമാകാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയെ ദൈവമായി ചിത്രികരിച്ച് ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ച ഡിവൈഎഫ്ഐക്കാർക്കെതിരെ കേസെടുക്കയാണ് വേണ്ടെതെന്നും പി.സി. ജോർജ് പറഞ്ഞു.
കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ റേഷൻ സംസ്ഥാന സർക്കാർ കിറ്റായി കൊടുക്കുന്നുവെന്നല്ലാതെ കേരളത്തിലെ ജനങ്ങൾക്കായി മുഖ്യമന്ത്രി ഒന്നുo ചെയ്‌തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കിറ്റിൽ ഒരു മുഴo കയർ കൂടി വയ്ക്കണമെന്നും പി.സി. ജോർജ് കൂട്ടിചേർത്തു.