കോട്ടയം:തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ്.കെ.മാണി വിഭാഗം വലിയ വിജയം നേടിയെന്ന പ്രചരണം മാധ്യമ സൃഷ്‌ടി മാത്രമെന്ന് പി.സി ജോര്‍ജ് എ.എല്‍.എ. കോട്ടയം ജില്ലാ പഞ്ചായത്തില്‍ നാലിടങ്ങളില്‍ ജോസ്.കെ.മാണി വിഭാഗം പരാജയപെട്ടതായും അദ്ദേഹം പറഞ്ഞു.
ജോസ്.കെ.മാണി വിഭാഗം വലിയ വിജയം നേടിയെന്ന പ്രചരണം മാധ്യമ സൃഷ്‌ടിയെന്ന് പി.സി ജോര്‍ജ് - പ്രചരണം മാധ്യമ സൃഷ്‌ടി
വെല്‍ഫയര്‍ പാട്ടിയിലുള്ളവര്‍ സേവന സന്നദ്ധരും മാന്യൻമാരുമാണ്. അവരെ അവഹേളിക്കുന്നത് ശരിയല്ലെന്ന് പി.സി ജോര്‍ജ്.
![ജോസ്.കെ.മാണി വിഭാഗം വലിയ വിജയം നേടിയെന്ന പ്രചരണം മാധ്യമ സൃഷ്‌ടിയെന്ന് പി.സി ജോര്‍ജ് PC George jose k mani local body election ജോസ്.കെ.മാണി വിഭാഗം പ്രചരണം മാധ്യമ സൃഷ്‌ടി പി.സി ജോര്‍ജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9927555-213-9927555-1608305287090.jpg)
വെല്‍ഫയര്‍ പാട്ടിയിലുള്ളവര്‍ സേവന സന്നദ്ധരും മാന്യൻമാരുമാണ്. അവരെ അവഹേളിക്കുന്നത് ശരിയല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ജോസ്.കെ.മാണി വിഭാഗത്തെ മാധ്യമങ്ങള്‍ പര്‍വതികരിച്ച് കാണിക്കുക മാത്രമാണ് ചെയ്യുന്നത്. അത് യഥാർത്ഥ വസ്‌തുതയല്ല . ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച പ്രമുഖര്‍ പ്രധാന ഡിവിഷനുകളില്‍ പരാജയപ്പെടു. തെറ്റായ പ്രചാരണം അപമാനകരമാണ്. ദയനീയ പരാജയമായമാണ് ജോസ്.കെ.മാണി വിഭാഗത്തിന് ഉണ്ടായത്. പി.ജെ ജോസഫ് വിഭാഗത്തിന് 290 വാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ ജോസ്.കെ.മാണിക്ക് 292 വാര്‍ഡുകളില്‍ വിജയമുണ്ടായത് വലിയ നേട്ടമായി കാണാന്‍ കഴിയില്ലെന്നും ജോര്‍ജ് പറഞ്ഞു. ജോസ്.കെ.മാണിയെ കൂടെകൂട്ടിയത് ലാഭമുണ്ടാക്കിയൊ എന്നുള്ളത് സി.പി.എം ചിന്തിക്കട്ടെയെന്നും പി.സി ജോര്‍ജ് പറഞ്ഞു.