കേരളം

kerala

ETV Bharat / state

കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി.സി ജോർജ് - കോട്ടയം

സർക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലന്നും വ്യക്തിപരമായ കഴിവിനാണ് വോട്ടെന്നും പി.സി ജോർജ് എം.എൽ.എ.

PC George about election  PC George vote  കോട്ടയം ജില്ലാ പഞ്ചായത്ത്  പി.സി ജോർജ്  കോട്ടയം  ജനപക്ഷം
കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി.സി ജോർജ്

By

Published : Dec 10, 2020, 11:05 AM IST

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി.സി ജോർജ് എം.എൽ.എ. സർക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നും വ്യക്തിപരമായ കഴിവിനാണ് വോട്ടെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കി വേണം വോട്ട് ചെയ്യണമെന്നും പി.സി ജോർജ് എം.എൽ.എ പറഞ്ഞു.

പി.സി ജോർജ് രാവിലെ ഒൻപതരയോടെ വോട്ട് രേഖപ്പെടുത്തി. കുറ്റിപാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം നമ്പർ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ഉഷ, മരുമകൾ പാർവതി എന്നിവർക്കൊപമെത്തിയാണ് അദ്ദേഹം വോട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details