കേരള കത്തോലിക്കാ സഭയിലെ ഒരു കൂട്ടം വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ആഞ്ഞടിച്ച് പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. കത്തോലിക്കാ സഭയിൽ നിലവിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ പ്രധാന കാരണം യോഗ്യതയില്ലാത്ത ഒരുകൂട്ടം വൈദികരും കന്യാസ്ത്രീകളും ആണെന്നാണ് പി.സി. ജോര്‍ജിന്‍റെആരോപണം. ഇത്തരക്കാരെ വിശ്വാസികൾ തന്നെ പുറത്താക്കണമെന്നും പി.സി. ജോര്‍ജ്.
വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ പി.സി. ജോര്‍ജ് - കന്യാസ്ത്രീ
കേരള കത്തോലിക്കാ സഭയിലെ യോഗ്യതയില്ലാത്ത വൈദികരെയും കന്യാസ്ത്രീകളെയും വിശ്വാസികൾ തന്നെ പുറത്താക്കണമെന്ന് പി.സി. ജോര്‍ജ്
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി നേരത്തെയും പി.സി. ജോര്‍ജ് വിവാദത്തിലായിരുന്നു.ഒരിടവേളയ്ക്ക് ശേഷം അതേ വാക്കുകളുടെ തനിയാവർത്തനവുമായാണ് പി.സി. ജോർജ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ കന്യാസ്ത്രീകൾക്ക് പുറമേ വൈദികരെയും അടച്ചാക്ഷേപിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെയും അധിക്ഷേപിച്ചു. ക്രിസ്ത്യൻ ഗ്ലോബൽ കൗൺസിൽ കോട്ടയത്ത് സംഘടിപ്പിച്ച സംഗമത്തിൽ ആയിരുന്നു പി.സി. ജോർജിനെ വിവാദ പ്രസംഗം. കേരള കത്തോലിക്കാ സഭയിലെ യോഗ്യതയില്ലാത്ത വൈദികരെയും കന്യാസ്ത്രീകളെയും വിശ്വാസികൾ തന്നെ പുറത്താക്കണം. വൈദികപട്ടം നൽകുമ്പോൾ അവരെപ്പറ്റി വിശദമായ പരിശോധന നടത്തണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.