കേരളത്തില്‍ വീണ്ടും കൊവിഡ് മരണം - pathanamthitta native died of covid
07:11 May 29
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിയാണ് മരിച്ചത്
കോട്ടയം:സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ല പെരുംതുരുത്തി സ്വദേശി ജോഷി(62) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരക്ക് ആയിരുന്നു അന്ത്യം. ഇദ്ദേഹം പ്രമേഹ രോഗിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
ഷാർജയിലായിരുന്ന ജോഷി ഈ മാസം 11 ന് ദുബായ്-കൊച്ചി വിമാനത്തിലാണ് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തിന് സാമ്പിളുകൾ ശേഖരിക്കുന്നത് വരെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരികരിച്ചതോടെ മെയ് 18 ന് ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മെയ് 25ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. 27 മുതല്‍ മുതൽ വെന്‍റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്‍റെ ഹൃദയത്തിന്‍റെയും വൃക്കയുടെയും പ്രവർത്തനം തകരാറിലാവുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം ഇന്ന് സംസ്കരിക്കും.