കോട്ടയം:പറപ്പാടത്ത് വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മോഷണം മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്. ക്രൂരമായ കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോൾ കൊലപാതകികളെ സംബന്ധിച്ച് വ്യക്തമായ സൂചനകളില്ലാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. വൈക്കം മേഖലയിലൂടെ ഇവരുടെ വാഹനം കടന്നു പോയതായി ലഭിച്ച സൂചനയെത്തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങളെന്നും ലഭിച്ചിട്ടില്ല. വാഹനം കണ്ടെത്താനാവത്തതും പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്. സ്വർണ്ണമുൾപ്പെടെ നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കിലും പ്രതികളുടെ ലക്ഷ്യം മോഷണം മാത്രമായിരുന്നില്ലെന്നാണ് പൊലീസ് നിഗമനം. ഒന്നിലധികം ആളുകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി പി.ജയദേവ് വ്യക്തമാക്കി. അന്വേഷണം സംസ്ഥാന വ്യാപകമാക്കിയിട്ടുണ്ട്.
കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; ലക്ഷ്യം മോഷണം മാത്രമല്ലെന്ന് പൊലീസ് - വീട്ടമ്മയുടെ കൊലപാതകം
കൊലപാതകത്തിൽ ഒന്നിലധികം ആളുകൾക്ക് പങ്കുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ലന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി
കോട്ടയത്തേ വീട്ടമ്മയുടെ കൊലപാതകം; ലക്ഷ്യം മോഷണം മാത്രമല്ലെന്ന് പൊലീസ്
കൊല്ലപ്പെട്ട ഷീബയുടെ ഫോൺ കണ്ടെത്തിയെങ്കിലും കൂടുതൽ സൂചനകൾ ലഭ്യമായിട്ടില്ല. വീടിന്‍റെ വാതിൽ തകർക്കാതെയുള്ള ആക്രമണം ആയതിനാല്‍ ബന്ധുക്കളോ പരിചയക്കാരോ സംഭവത്തിന് പിന്നിലുണ്ടോ എന്നും സംശയിക്കുന്നു. അതേ സമയം ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന സാലിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇദ്ദേഹത്തിൽ നിന്നും എന്തെങ്കിലും വിവരം ലഭിച്ചാൽ പൊലീസിന് അത് നിർണ്ണയകമാകും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ അന്വേഷണം നടത്തുന്നത്.
Last Updated : Jun 3, 2020, 3:51 PM IST