കോട്ടയം:തിങ്കളാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാത വിവരം നാട്ടുകാരറിയുന്നത്. വീടിനുള്ളിൽ നിന്നും ഗ്യാസ് ചോരുന്നതിന്‍റെ മണം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഫയർഫോസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു.
താഴത്തങ്ങാടി കൊലപാതകം; പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ഇതോടെ വീടിനുള്ളില്‍ കൈകാലുകൾ ബന്ധിച്ച നിലയിൽ ഗൃഹനാഥനായ സാലിയെയും ഭാര്യ ഷീബയെയും കണ്ടത്തി. രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായിരുന്നു ഇരുവരും. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷീബ മരിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും കാറും കാണാതായി കണ്ടെത്തി. നഷ്ട്ടപ്പെട്ട കാർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് നിന്നും പ്രതിയായ മുഹമ്മദ് ബിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച്ച അർദ്ധരാത്രിയോടെ കുറ്റസമ്മതം നടത്തിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനിടെ ആലപ്പുഴയിൽ നിന്ന് കാറും എറണാകുളത്ത് നിന്ന് ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. തുടർന്ന് പ്രതിയെ സംഭവം നടന്ന കോട്ടയം താഴത്തങ്ങാടി പറപ്പാടത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാൽ കുറ്റവാളി മുഹമ്മദ് ബിലാൽ ആണെന്നറിഞ്ഞ് നടുക്കത്തിലായിരുന്നു നാട്ടുകാര്‍.
ഏതാനും നാൾ മുമ്പ് ബിലാലും കുടുംബവും സാലിയുടെ വീടിനടുത്ത് വാടകക്ക് താമസിച്ചിരുന്നു. പ്രതിയെ പിടികൂടാൻ നിർണ്ണയകമായത് സി.സി ടി.വി ദൃശ്യങ്ങളാണ്. തെളിവെടുപ്പ് പൂർത്തിയാക്കിയ പ്രതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.