പെരുംപാമ്പിനെ പിടികൂടി ജനപ്രതിനിധികൾ
അഞ്ചടിയോളം നീളവും പത്ത് കിലോയോളം തൂക്കവും വരുന്ന പാമ്പിനെയാണ് പിടികൂടിയത്.
കോട്ടയം: തൊഴിലുറപ്പ് ജോലിയിയ്ക്കിടെ കണ്ട പെരുംപാമ്പിനെ പിടികൂടി ജനപ്രതിനിധികൾ. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഭയപ്പെടുത്തിയ പെരുംപാമ്പിനെയാണ് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പിടികൂടിയത്. പഴയപറമ്പില്‍ പിഎം തോമസ് എന്നയാളുടെ പുരയിടത്തിലെ ജോലിക്കിടെയാണ് അഞ്ചടിയോളം നീളവും പത്ത് കിലോയോളം തൂക്കവും വരുന്ന പാമ്പിനെ തൊഴിലാളികൾ കാണുന്നത്. തുടര്‍ന്ന് ഇവര്‍ പഞ്ചായത്തില്‍ വിവരം അറിയിച്ചു. പഞ്ചായത്തില്‍ നിന്നും വനംവകുപ്പിനെയും വിവരം അറിയിച്ചു. വനംവകുപ്പ് എത്താന്‍ വൈകിയതോടെ മുന്‍ പ്രസിഡന്‍റ് വിന്‍സെന്‍റ് കണ്ടത്തില്‍, റജി കണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ വനംവകുപ്പിന് കൈമാറി.