കോട്ടയം: മികച്ച ഭരണ സമിതിക്കുള്ള പുരസ്ക്കാരത്തിന് അര്‍ഹത നേടി പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതി. ഏറ്റുമാനൂരിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മനും വൈസ് പ്രസിഡന്റ് റോയി മാത്യുവും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. പദ്ധതി വിഹിതം വിനിയോഗിക്കുന്നതിലും കാര്‍ഷിക മേഖലയിലെ നേട്ടങ്ങളുമാണ് പഞ്ചായത്തിന് പുരസ്ക്കാരം നേടികൊടുത്തത്.
2021-2022 വാര്‍ഷിക പദ്ധതിയില്‍ പഞ്ചായത്തിന് ലഭിച്ച പട്ടികജാതി പട്ടിക വര്‍ഗ ഫണ്ട് നൂറ് ശതമാനം ചിലവഴിച്ച 9 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ എസ് സി പി - റ്റി എസ് പി ഫണ്ട് ചിലവഴിച്ചതിന് പഞ്ചായത്ത് വകുപ്പിന്‍റെ പ്രശംസാപത്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഏറ്റുവാങ്ങി. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് ഏർപ്പെടുത്തിയ അവാർഡും പഞ്ചായത്തിനു ലഭിച്ചു.